വിദ്യാര്‍ത്ഥിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി കലയപുരം മാര്‍ ഇവാനിയസ് ബഥനി സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ പാലവിള; സ്‌കൂളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍

ക്ലാസില്‍ ബഹളമുണ്ടാക്കിയെന്ന കുറ്റത്തിന് ആബേലിനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചൂരല്‍ കൊണ്ടു മര്‍ദ്ദിക്കുകയാരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് അക്രമാസ്തമായിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിലെ സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തു.

വിദ്യാര്‍ത്ഥിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി കലയപുരം മാര്‍ ഇവാനിയസ് ബഥനി സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ പാലവിള; സ്‌കൂളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം കലയപുരം മാര്‍ ഇവാനിയസ് ബഥനി സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര സ്വദേശിയുമായ ആബേലിനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ പാലവിള ചുരല്‍കൊണ്ടു മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രിന്‍സിപ്പലിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തു.

ക്ലാസില്‍ ബഹളമുണ്ടാക്കിയെന്ന കുറ്റത്തിന് ആബേലിനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചൂരല്‍ കൊണ്ടു മര്‍ദ്ദിക്കുകയാരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് അക്രമാസ്തമായിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിലെ സാധനസാമഗ്രികള്‍ അടിച്ചു തകര്‍ത്തു.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആബേലിനൊപ്പം മറ്റു രണ്ടു വിദ്യാര്‍ത്ഥികളെയും പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചിരുന്നുവെങ്കിലും ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. സംഭവത്തെ തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്‌കൂളില്‍ നിന്നും മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നു ഉച്ചയ്ക്കു വീട്ടിലെത്തിയ ആബേലിന്റെ ശരീരത്തിലെ മുറിവുകള്‍ രക്ഷിതാക്കളാണ് കണ്ടത്. വിദ്യാര്‍ത്ഥിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു പരാതിയുമായി സ്‌കൂളിലെത്തിയ രക്ഷിതാക്കളോട് പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥിയെ അടിച്ചതിന്റെ കാരണം ചോദിച്ച രക്ഷിതാക്കളോടു കാരണം ചോദിക്കേണ്ടെന്നും സിസി കാമറയില്‍ താന്‍ എല്ലാം കാണുന്നുണ്ടെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.

സംഭവം പുറത്തു വന്നതിനെ തുടര്‍ന്നു നിരവധി പരാതികളാണ് സ്‌കൂളിനെതിരെ ഉയരുന്നത്. സ്‌കൂളിനുള്ളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവു എന്നും മലയാളം സംസാരിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്നും പരാതികള്‍ ഉയരുന്നുണ്ട്. മലയാളം സംസാരിച്ചതിന്റെ പേരില്‍ ഒരു കുട്ടിയെ ശിക്ഷിച്ചതിനു ഈ സ്‌കൂളിനെതിരെ 2011 ല്‍ ഒരു രക്ഷിതാവ് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലുള്ള കേസ് ഇപ്പോഴും നിലനില്‍ക്കുയാണ്.

Read More >>