മറീനയിലെ അക്രമസംഭവങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു

ജല്ലിക്കട്ട് സമരവുമായി ബന്ധപ്പെട്ടു ചെന്നൈ മറീന ബീച്ചിലും പരിസരപ്രദേശങ്ങളിലും നടന്ന അക്രമസംഭവങ്ങൾ അന്വേഷിക്കാൻ ജസ്റ്റിസ് രാജേശ്വരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചു.

മറീനയിലെ അക്രമസംഭവങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു

ജല്ലിക്കട്ടിനെ അനുകൂലിച്ചു ചെന്നൈ മറീന ബീച്ചിൽ നടന്ന പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. വിരമിച്ച ജഡ്ജി രാജേശ്വരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.

മറീനയിൽ നടന്ന സംഭവങ്ങളെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ടു നാനാതുറകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. പൊലീസ് സ്റ്റേഷനു തീവച്ചതുൾപ്പടെ ഒട്ടേറേ സംഭവവികാസങ്ങൾ മറീനയിലും പരിസരത്തുമായി അരങ്ങേറിയിരുന്നു. വീണ്ടും അതുപോലെ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഇപ്പോൾ മറീനയിലും പരിസരപ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചിട്ടുണ്ട്.

മദ്രാസ് ഹൈക്കോർട്ടിൽ നിന്നും വിരമിച്ച ജസ്റ്റിസ് രാജേശ്വരനെ അന്വേഷണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെടുകയായിരുന്നു. മൂന്നു മാസങ്ങൾക്കകം റിപ്പോർട്ട് നൽകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നതു. മറീനയോടൊപ്പം മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയായിരുന്ന വിദ്യാർത്ഥികളെ പൊലീസ് അക്രമിച്ച സംഭവങ്ങളും കമ്മിറ്റിയുടെ അന്വേഷണപരിധിയിൽ വരും.