ശശികല: തിരിച്ചു വരുന്ന ബാംഗ്ലൂർ ശിക്ഷ

2014 ൽ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് കുന്ഹയുടെ വിധിയെ മറികടന്നു ബാംഗ്ലൂർ ഹൈക്കോടതി ജയലളിതയേയും കൂട്ടരേയും കുറ്റവിമുക്തരാക്കിയുന്നു. സുപ്രീം കോടതിയുടെ ഇന്നത്തെ വിധി അനുസരിച്ച് പഴയ വിധി തിരികെ വരാനാണു സാധ്യത

ശശികല: തിരിച്ചു വരുന്ന ബാംഗ്ലൂർ ശിക്ഷ

അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല, ഇലവരസി, സുധാകരൻ എന്നിവർ ബാംഗ്ലൂർ പ്രത്യേക കോടതിയിൽ ഉടൻ ഹാജരാകണമെന്നു സുപ്രീം കോടതി ഉത്തരവ്. ജയലളിതയ്ക്കൊപ്പം കേസിൽ അകപ്പെട്ട ഇവർക്കു പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് കുൻഹയുടെ 2014 ലെ വിധി തിരികെ പ്രാബല്യത്തിൽ വരും. നാലു വർഷം തടവും 100 കോടി രൂപ പിഴയും ആയിരുന്നു ജസ്റ്റിസ് കുൻഹ വിധിച്ചതു.

വിധിയെ എതിർത്തു ബാംഗ്ലൂർ ഹൈക്കോടതിയിൽ നാലു പേരും അപ്പീൽ നൽകിയിരുന്നു. അന്നു അവരെ കുറ്റവിമുക്തരാക്കി വിധിയെഴുതിയത് ജസ്റ്റിസ് കുമാരസ്വാമിയായിരുന്നു. അതിനെ എതിർത്ത് സുപ്രീം കോടതിയിൽ നൽകിയ കേസിന്റെ വിധിയാണു ഇന്നു പ്രസ്താവിച്ചതു.

ജയലളിത അന്തരിച്ചതു കൊണ്ടു ബാക്കിയുള്ള മൂന്നു പേരും ഉടൻ തന്നെ ബാംഗ്ലൂർ പ്രത്യേക കോടതിയിൽ ഹാജരാകേണ്ടതാണ്. അവരെ ബാംഗ്ലൂർ പരപ്പാന അഗ്രഹാര സെൻട്രൽ ജയിലിലായിരിക്കും തടവിലിടുക.