ചെന്നിത്തലയും കുമ്മനവും വക്കീലായിരുന്നെങ്കില്‍ സുനിയെ മോചിപ്പിക്കാന്‍ അവരും കൂടുമായിരുന്നു: ജോയ് മാത്യൂ

ഇവരുടെ നിലപാടു തന്നെയാണോ വി.ടി ബല്‍റാം, ഷാഫി പറബില്‍, വിഷ്ണുനാഥ് തുടങ്ങിയ യുവ കോണ്‍ഗ്രസ്സുകാര്‍ക്കും പി.എസ് ശ്രീധരന്‍ പിള്ളയേപ്പോലെയോ വി മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബിജെപി ക്കാര്‍ക്കുമെന്നുള്ള കാര്യവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ചോദിക്കുന്നു.

ചെന്നിത്തലയും കുമ്മനവും വക്കീലായിരുന്നെങ്കില്‍ സുനിയെ മോചിപ്പിക്കാന്‍ അവരും കൂടുമായിരുന്നു: ജോയ് മാത്യൂ

നടിയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടിയതു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും നിലപാടുകളെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഇവരുടെ നിലപാടു തന്നെയാണോ വി.ടി ബല്‍റാം, ഷാഫി പറബില്‍, വിഷ്ണുനാഥ് തുടങ്ങിയ യുവ കോണ്‍ഗ്രസ്സുകാര്‍ക്കും പി.എസ് ശ്രീധരന്‍ പിള്ളയേപ്പോലെയോ വി മുരളിധരനെപ്പോലെയോ സമചിത്തതയുള്ള ബിജെപി ക്കാര്‍ക്കുമെന്നുള്ള കാര്യവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ചോദിക്കുന്നു.


ജോയ് മാത്യൂവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചെന്നിത്തലയും കുമ്മനവും വക്കീൽമാരായി ഇന്നലെ കോടതി പരിസരത്തുണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?
തീർച്ചയായും "കീഴടങ്ങാൻ" വന്ന പ്രതിയെ പോലീസിൽ നിന്നും
മോചിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന
കറൂത്തകോട്ടുകാരോടൊപ്പം കൂടുമായിരുന്നു എന്നു വ്യക്തമാക്കുന്നതാണു പൾസർ അറസ്റ്റിനെക്കുറിച്ചുള്ള
ഇരുവരുടേയും പ്രതികരണങ്ങളിൽ നിന്നും നമുക്ക്‌ മനസ്സിലാവുക-
വി ടി ബൽറാം ,ഷാഫി പറബിൽ ,വിഷ്ണുനാഥ് തുടങ്ങിയ നമുക്ക്‌ പ്രതീക്ഷയുള്ള യുവ കോൺഗ്രസ്സ്‌കാർക്കും പി എസ്‌ ശ്രീധരൻ പിള്ളയേപ്പോലെയോ വി.
മുരളിധരനെപ്പോലെയോ
സമചിത്തതയുള്ള ബി ജെ പി ക്കാർക്കും ചെന്നിത്തലയുടേയും കുമ്മനത്തിന്റേയും അതേ നിലപാടാണോ ഇക്കാര്യത്തിൽ ഉള്ളത്‌ എന്നറിയാൻ ആഗ്രഹമുണ്ട്‌-

Read More >>