പീഡകരായ വൈദികരെ വന്ധ്യംകരിക്കണമെന്ന് ജോയ് മാത്യു

സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം-ജോയ് മാത്യു പറയുന്നു.

പീഡകരായ വൈദികരെ വന്ധ്യംകരിക്കണമെന്ന് ജോയ് മാത്യു

വൈദിക പീഡന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍ എന്ന തലക്കെട്ടിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു ഇക്കാര്യം പറയുന്നത്. 'വികാരി എന്ന് പറയുമ്പോള്‍ത്തന്നെ മനസിലാക്കിക്കൂടേ അയാള്‍ക്ക് എല്ലാ വികാരവുമുണ്ട്' എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മൂന്നാമത്തെ ഓപ്ഷനായാണ് വൈദികരെ വന്ധ്യംകരിക്കാന്‍ ജോയ് മാത്യു ആവശ്യപ്പെടുന്നത്.
ഒന്നുകില്‍ ധ്യാനകേന്ദ്രത്തില്‍ സാത്താനെ ഓടിക്കുംപോലെ വൈദികരിലെ സാത്താനെ ഓടിക്കുക എന്നും അദ്ദേഹം പറയുന്നുണ്ട്. അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായി കണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുക. സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം' എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്.