മെത്രാൻ കായൽ: ദുരൂഹത അകറ്റണമെന്ന് ജോസഫ് എം പുതുശേരി

ഈ ഭൂമി ഇടപാടിന്റെ ദുരൂഹത അകറ്റാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഈ ഇടപാടുകളെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണം. രണ്ടു വ്യക്തികളുടെ പേരിൽ വിവിധ കമ്പനികളുണ്ടാക്കി നൂറിൽപ്പരം ഏക്കറുകൾ വീതം പോക്ക് വരവ് ചെയ്തു കൊടുത്തതിനു പിന്നിൽ ഉന്നത മാഫിയ ബന്ധം തന്നെയുണ്ട് .

മെത്രാൻ കായൽ:  ദുരൂഹത അകറ്റണമെന്ന് ജോസഫ് എം പുതുശേരിമെത്രാൻ കായൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു നാരദ ന്യൂസ് കഴിഞ്ഞ ദിവസം പുറത്തു വിട്ട വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നു കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറിയും മുൻ എം എൽ എ യുമായ ശ്രീ ജോസഫ് എം പുതുശ്ശേരി.

ഈ ഭൂമി ഇടപാടിന്റെ ദുരൂഹത അകറ്റാൻ  സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഈ ഇടപാടുകളെക്കുറിച്ചു സമഗ്രമായ അന്വേഷണം വേണം. രണ്ടു വ്യക്തികളുടെ പേരിൽ വിവിധ കമ്പനികളുണ്ടാക്കി നൂറിൽപ്പരം ഏക്കറുകൾ വീതം പോക്ക് വരവ് ചെയ്തു കൊടുത്തതിനു പിന്നിൽ ഉന്നത മാഫിയ ബന്ധം തന്നെയുണ്ട് .

മെത്രാൻ കായലിലെ നെൽകൃഷി ഈ വിഷയത്തിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം നാരദ ന്യൂസിനോട് പറഞ്ഞു .

Read More >>