ജിഷ്ണു പ്രണോയിയുടെ ഹത്യ: മുഖ്യമന്ത്രിയുടെ വാദം തള്ളി അമ്മ മഹിജ; നീതി കിട്ടുംവരെ സമരം ചെയ്യാന്‍ തീരുമാനം

മകന്റെ കൊലപാതകത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങാനാണ് കുടുംബത്തിന്റേയും ആക്ഷന്‍ കമ്മിറ്റിയുടേയും തീരുമാനം. ഫെബ്രുവരി 13ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. തുടര്‍ന്ന് നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിനു മുന്നില്‍ ജിഷ്ണുവിന്റെ മാതാവ് സത്യഗ്രഹം ആരംഭിക്കും.

ജിഷ്ണു പ്രണോയിയുടെ ഹത്യ: മുഖ്യമന്ത്രിയുടെ വാദം തള്ളി അമ്മ മഹിജ; നീതി കിട്ടുംവരെ സമരം ചെയ്യാന്‍ തീരുമാനം

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങള്‍ തള്ളി അമ്മ മഹിജ. സാധ്യമായതെല്ലാം ചെയ്തുവെന്ന് പിണറായി പറഞ്ഞത് കള്ളമാണെന്നും കുറ്റക്കാര്‍ക്കെതിരെ ഇതുവരെ കേസെടുക്കാന്‍ പോലും ശ്രമിച്ചിട്ടില്ലെന്നും മഹിജ പ്രതികരിച്ചു.

തന്റെ മകനെ ശരിക്കും അവര്‍ കൊല ചെയ്യുകയായിരുന്നു. മകന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ധനസഹായമല്ല, നീതിയാണു വേണ്ടത്. കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ വ്യക്തമാക്കി.


മകന്റെ കൊലപാതകത്തിനു കാരണക്കാരയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങാനാണ് കുടുംബത്തിന്റേയും ആക്ഷന്‍ കമ്മിറ്റിയുടേയും തീരുമാനം. ഫെബ്രുവരി 13ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. തുടര്‍ന്ന് നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിനു മുന്നില്‍ ജിഷ്ണുവിന്റെ മാതാവ് സത്യഗ്രഹം ആരംഭിക്കും.

കൊലയാളികളെ പിടികൂടുംവരെ സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മ വ്യക്തമാക്കി. സര്‍ക്കാര്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മാനേജുമെന്റുകള്‍ക്ക് അനുകൂലമായാണ് ഇപ്പോഴത്തെ അന്വേഷണമെന്നും പിതാവ് അശോകന്‍ പ്രതികരിച്ചു.

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കിയെന്നും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. മകന്റെ മരണത്തില്‍ കുറ്റവാളികള്‍ക്കെതിരെ ഇതുവരെ സര്‍ക്കാരില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും താങ്കള്‍ ഒരു അനുശോചനം പോലും രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി ജിഷ്ണുവിന്റെ അമ്മ പിണറായി വിജയനു തുറന്ന കത്തെഴുതിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Read More >>