പ്രതികളെ പിടികൂടിയ ശേഷം മുഖ്യമന്ത്രി വീട്ടിലേക്കു വന്നാല്‍ മതിയെന്നു ജിഷ്ണുവിന്റെ അമ്മ; സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ആരംഭിക്കും

ജിഷ്ണുവിന്റെ വീട് അടുത്തദിവസം തന്നെ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടിയശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് വാര്‍ത്തസമ്മേളനത്തിലൂടെ മഹിജയുടെ മറുപടി. ഈ മാസം 28നകം മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ ബന്ധുക്കളെയും നാട്ടുകാരെയും സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും. നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മാത്രമാണ് നിലവില്‍ മുന്‍കൂര്‍ ജാമ്യമുള്ളത്. അല്ലാത്തവരെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് മഹിജ ചോദിക്കുന്നു

പ്രതികളെ പിടികൂടിയ ശേഷം മുഖ്യമന്ത്രി വീട്ടിലേക്കു വന്നാല്‍ മതിയെന്നു ജിഷ്ണുവിന്റെ അമ്മ; സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ആരംഭിക്കും

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടിയ ശേഷം മുഖ്യമന്ത്രി വീട്ടിലേക്ക് വരുന്നതാണ് ഉചിതമെന്ന് പാമ്പാടി നെഹ്രുകോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജ. ജിഷ്ണുവിന്റെ വീട് അടുത്തദിവസം തന്നെ സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടിയശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് വാര്‍ത്തസമ്മേളനത്തിലൂടെ മഹിജയുടെ മറുപടി. ഈ മാസം 28നകം മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ ബന്ധുക്കളെയും നാട്ടുകാരെയും സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും.


നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മാത്രമാണ് നിലവില്‍ മുന്‍കൂര്‍ ജാമ്യമുള്ളത്. അല്ലാത്തവരെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് മഹിജ ചോദിക്കുന്നു. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. കൃഷ്ണദാസിനെ ചിലര്‍ സംരക്ഷിക്കുകയാണ്. അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും അവര്‍ ആരോപിച്ചു.

നടിയെ ആക്രമിച്ച പ്രതികളെ പിടികൂടാനുള്ള ശുഷ്‌കാന്തി തന്റെ മകന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്നും മഹിജ പറയുന്നു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. 28ന് മറ്റ് പ്രതികളുടെ കൂടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാനെങ്കിലും പ്രോസിക്യൂട്ടര്‍ തയ്യാറാവണം. പണത്തിന്റെ സ്വാധീനത്തിലാണ് കൃഷ്ണദാസ് കേസ് അട്ടിമറിക്കുന്നത്. അത് തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും മഹിജ കൂട്ടിച്ചേര്‍ത്തു.

Story by
Read More >>