18 കമ്പനികൾ, എണ്ണൂറുകിലോ സ്വർണം, എഴുന്നൂറ്റമ്പതു ജോടി ചെരുപ്പ്, പതിനായിരം സാരികൾ, ബംഗ്ലാവും ഭൂമിയും എസ്റ്റേറ്റും വേറെ...

ശശികല, സുധാകരൻ, ഇളവരശി എന്നിവർ ജയലളിതയ്ക്കു വേണ്ടിയാണ് സ്വത്തു സമ്പാദിച്ചതും കൈവശം വെച്ചതും എന്ന് ഈ കമ്പനികളുടെ പ്രവർത്തനങ്ങൾ സംശയരഹിതമായി തെളിയിക്കുന്നുണ്ടെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം.

18 കമ്പനികൾ, എണ്ണൂറുകിലോ സ്വർണം, എഴുന്നൂറ്റമ്പതു ജോടി ചെരുപ്പ്, പതിനായിരം സാരികൾ, ബംഗ്ലാവും ഭൂമിയും എസ്റ്റേറ്റും വേറെ...

ചൈന്നൈയിലും പരിസരത്തും ബംഗ്ലാവുകളും ഫാം ഹൌസുകളും. തമിഴ്നാട്ടിൽ പലേടത്തും വിശാലമായ കൃഷി ഭൂമി, ഹൈദരാബാദിൽ ഫാം ഹൌസ്, നീലഗിരിയിൽ തേയിലത്തോട്ടം, കോടികളുടെ ആഭരണശേഖരം, വ്യവസായശാലകൾ, ബാങ്ക് നിക്ഷേപം, ആഡംബരക്കാറുകളുടെ നീണ്ട നിര. എണ്ണൂറുകിലോ സ്വർണം, എഴുന്നൂറ്റമ്പതു ജോടി ചെരുപ്പ്, പതിനായിരം സാരികൾ... പരേതയായ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സമ്പാദ്യത്തിന്റെ കണക്കാണിത്.

1991-96 കാലത്ത് മുഖ്യമന്ത്രി പദവിയിലിരുന്നു വെട്ടിപ്പിടിച്ച വ്യക്തിഗത നേട്ടങ്ങളുടെ പട്ടിക ഇതാണെന്നായിരുന്നു ആരോപണം. 2014 ജനുവരിയിലാണ് കർണാടക പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് മൈക്കിൾ കുൻഹ ജയലളിതയുടെ സ്വത്തുവകകളുടെ കണക്കെടുക്കാൻ ചെന്നൈയിൽ നേരിട്ടെത്തിയത്. ജയലളിതയുടെ വസതിയായിരുന്ന പയസ് ഗാർഡനിൽ നിന്ന് 1997ൽ ചെന്നൈ വിജിലൻസ് കണ്ടുകെട്ടിയ വസ്തുവകകൾ ബാംഗ്ലൂരിലേയ്ക്കു മാറ്റാൻ അദ്ദേഹം നിർദ്ദേശിച്ചു.

ഇവയ്ക്കൊക്കെ പുറമെ പതിനെട്ടോളം കമ്പനികളാണ് 1991-96 കാലയളവിൽ നാൽവർ സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്കു മറ തീർത്തത്. വി എൻ സുധാകരൻ, ഇളവരശി എന്നീ പ്രതികൾ ഇക്കാലയളവിൽ ലെക്സ് പ്രോപ്പർട്ടീസ് ഡെവലപ്പ്മെന്റ്, മെഡോ അഗ്രോ ഫാംസ്, റിവർവേ അഗ്രോ പ്രോഡക്ട്സ്, രാംരാജ് അഗ്രോ മിൽസ്, സിംഗോറ ബിസിനസ് എന്റർപ്രൈസസ്, ഇൻഡോ ദോഹ ബിസിനസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളിൽ ഡയറക്ടർമാരായി.

ശശികല, സുധാകരൻ, ഇളവരശി എന്നിവർ ജയലളിതയ്ക്കു വേണ്ടിയാണ് സ്വത്തു സമ്പാദിച്ചതും കൈവശം വെച്ചതും എന്ന് ഈ കമ്പനികളുടെ പ്രവർത്തനങ്ങൾ സംശയരഹിതമായി തെളിയിക്കുന്നുണ്ടെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം.

1991-96കാലത്ത് ഈ 18 കമ്പനികളും പറയത്തക്ക ബിസിനസുകളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഇക്കാലയളവിൽ വലിയ ഭൂസ്വത്താണ് കമ്പനികളുടെ പേരിൽ വാങ്ങിക്കൂട്ടിയത്. അതിനൊക്കം പണമൊഴുകിയത് ജയലളിത നേരിട്ടു പങ്കാളിയായിരുന്ന ജയ പബ്ലിക്കേഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൌണ്ടിൽ നിന്നായിരുന്നു.

Read More >>