ചരിത്രമായി ഇന്ത്യ; 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ സി-37 കുതിച്ചുയര്‍ന്നു

പി.എസ്.എല്‍.വി യുടെ മുപ്പത്തിയൊമ്പതാം ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന പിഎസ്എല്‍വി റോക്കറ്റില്‍ ഇന്ത്യയുടെ മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഇതില്‍ 88 എണ്ണം അമേരിക്കയുടേതാണ്.

ചരിത്രമായി ഇന്ത്യ; 104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ സി-37 കുതിച്ചുയര്‍ന്നു

ഇന്ത്യയ്ക്കും ഐഎസ്ആര്‍ഒയ്ക്കും ഇത് അഭിമാന നിമിഷം. 104 ഉപഗ്രഹങ്ങളുമായി തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ വികസിപ്പിച്ചെടുത്ത പിഎസ്എല്‍വിയുടെ സി-37 പതിപ്പ് കുതിച്ചുയര്‍ന്നു.
ഒരൊറ്റ റോക്കറ്റില്‍ നിന്നും ഒരേസമയം ഇത്രയും ഉപഗ്രഹങ്ങളെ വിക്ഷേപണം നടത്തുന്ന ആദ്യരാജ്യമായി ഇന്ത്യ മാറി.

പി.എസ്.എല്‍.വി യുടെ മുപ്പത്തിയൊമ്പതാം ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന പിഎസ്എല്‍വി റോക്കറ്റില്‍ ഇന്ത്യയുടെ മൂന്ന് വലിയ ഉപഗ്രഹങ്ങളും മറ്റ് രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഇതില്‍ 88 എണ്ണം അമേരിക്കയുടേതാണ്.

ആദ്യം 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്,ഇസ്രായേല്‍, കസാക്കസ്ഥാന്‍, യു.എ.ഇ, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപണത്തിനുണ്ട്

കാര്‍ട്ടോസാറ്റ് 2 ഒരു ഉപഗ്രഹം(ഭാരം:714 കിലോ) ഐ.എന്‍.എസ് ഒന്ന് എ, ഐ.എന്‍.എസ് ഒന്ന് ബി (ഭാരം:ഒന്നിന്18കിലോ വീതം)എന്നിവയാണ് വിക്ഷേപിക്കപ്പെടുന്ന ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍

2014 ല്‍ ഒറ്റവിക്ഷേപണത്തില്‍ 37 ഉപഗ്രഹങ്ങളെത്തിച്ച റഷ്യയുടെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡുള്ളത്.