ഐഎസ്ആര്‍ഒ ചാരക്കേസ്; അന്തിമവാദം കേള്‍ക്കാന്‍ ഏപ്രില്‍ രണ്ടാം വാരത്തിലേക്കു മാറ്റി

ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും മലയാളിയുമായ നമ്പി നാരായണനാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ കെ ജോഷ്വ, എസ് വിജയന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

ഐഎസ്ആര്‍ഒ ചാരക്കേസ്; അന്തിമവാദം കേള്‍ക്കാന്‍ ഏപ്രില്‍ രണ്ടാം വാരത്തിലേക്കു മാറ്റി

കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസ് സുപ്രീംകോടതി അന്തിമവാദത്തിനായി മാറ്റി. ഏപ്രില്‍ രണ്ടാംവാരത്തിലേക്കാണ് കേസ് അന്തിമവാദം കേള്‍ക്കാന്‍ മാറ്റിവച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാരിനോടും മറ്റു കക്ഷികളോടും മറുപടി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും മലയാളിയുമായ നമ്പി നാരായണനാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ കെ ജോഷ്വ, എസ് വിജയന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

ഇവര്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയതിനെതിരെയാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും വിഷയത്തില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.