ചരിത്രമെഴുതിയ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനപ്രവാഹം

ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ചരിത്രദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അഭിനന്ദിച്ചു. അതിനു പിന്നാലെ സോഷ്യല്‍മീഡിയയും അഭിനനന്ദനങ്ങള്‍ കൊണ്ടു നിറയ്ക്കുകയാണ്.

ചരിത്രമെഴുതിയ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനപ്രവാഹം

ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം. ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ചരിത്രദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അഭിനന്ദിച്ചു. അതിനു പിന്നാലെ സോഷ്യല്‍മീഡിയയും അഭിനനന്ദനങ്ങള്‍ കൊണ്ടു നിറയ്ക്കുകയാണ്.

അഭിമാനകരമായ നേട്ടം സമ്മാനിച്ച ശാസ്ത്രജ്ഞര്‍ക്ക് പ്രസിഡന്റും പ്രധാനമന്ത്രിയും നന്ദി പറഞ്ഞു. ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് നാം പിന്നിട്ടിരിക്കുന്നതെന്ന് പ്രണാബ് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.

ഐഎസ്ആര്‍ഒയുടെ നേട്ടം രാജ്യത്തിനും ശാസ്ത്ര സമൂഹത്തിനും മറ്റൊരു അഭിമാന നിമിഷമാണ് നല്‍കുന്നതെന്ന് നേരന്ദ്ര മോദിയും വ്യക്തമാക്കി.

രാഷ്ട്രനേതാക്കളുടെ അഭിനന്ദനങ്ങള്‍ക്കു പിറകേ മസാഷ്യല്‍മീഡിയയും ഐ്‌സ്ആര്‍ഒയെ അഭിനന്ദിച്ചു രംഗത്തെത്തിയിട്ടുണ്ട്.