ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട്: ജേക്കബ് തോമസിനെ മാറ്റിനിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ; മുഖ്യമന്ത്രി നിയമോപദേശം തേടി

ജേക്കബ് തോമസിനെതിരായ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ ശുപാര്‍ശ. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 15 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നു ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയത്. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്നും അതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നേതൃത്വം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട്: ജേക്കബ് തോമസിനെ മാറ്റിനിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ; മുഖ്യമന്ത്രി നിയമോപദേശം തേടി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശയിന്മേല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനോട് നിയമോപദേശം തേടി.


ജേക്കബ് തോമസിനെതിരായ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ ശുപാര്‍ശ. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 15 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നു ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയത്. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്നും അതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നേതൃത്വം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. സംഘത്തില്‍ സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്നും കെ എം എബ്രഹാം ആവശ്യപ്പെട്ടിരുന്നു

ചട്ടങ്ങള്‍ മറികടന്നാണ് സ്വകാര്യ കമ്പനിക്കു ടെന്‍ഡര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമൂലം കമ്പനിക്ക് കോടികളുടെ അധിക ലാഭമാണുണ്ടായത്. ഇതുകൂടാതെ, ക്രമക്കേടുമായി ബന്ധപ്പെട്ട് 28 ഓളം കാര്യങ്ങളും എബ്രഹാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുന്നതാകും ഉചിതമെന്ന അഭിപ്രായത്തോടെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയ്ക്കു ഫയല്‍ കൈമാറുകയായിരുന്നു.

Read More >>