ട്രംപിന്റെ വംശീയവിദ്വേഷം; പ്രതിഷേധവുമായി ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദി

ഇറാൻ ഉൾപ്പടെയുള്ള ആറു രാജ്യങ്ങളിലെ ജനങ്ങൾക്കു വേണ്ടിയാണു താൻ ഓസ്കാർ ചടങ്ങ് ബഹിഷ്കരിക്കുന്നതെന്നും ഫർഹാദിയുടെ കത്തിൽ പറയുന്നു. കൈയ്യടിയോടെയാണ് സദസ്സ് കത്തിനെ സ്വാഗതം ചെയ്തത്.

ട്രംപിന്റെ വംശീയവിദ്വേഷം; പ്രതിഷേധവുമായി ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദി ഓസ്കാർ ചടങ്ങുകളിൽ പങ്കെടുത്തില്ല. ഇറാൻ ഉൾപ്പടെയുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുമുള്ളവർക്കാണ് ട്രംപ് അമേരിക്കയിലേയ്ക്ക് പ്രവേശനം നിരോധിച്ചത്. വംശീയവിദ്വേഷത്തിനെതിരേയുള്ള പ്രതിഷേധമായിട്ടാണ് ഫർഹാദി ഓസ്കാർ ബഹിഷ്കരിച്ചത്. അദ്ദേഹത്തിന്റെ ദ സെയിൽസ്മാൻ എന്ന ചിത്രം മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയിരുന്നു.


ഓസ്കാർ ചടങ്ങിൽ വായിക്കാനായി തന്റെ കത്ത് ഫർഹാദി കൊടുത്തു വിട്ടിരുന്നു. അമേരിക്കയിലുള്ള രണ്ട് ഇറാനിയൻ ശാസ്ത്രജ്ഞർ ആണ് ഫർഹാദിയെ പ്രതിനിധീകരിച്ച് ഓസ്കാർ ചടങ്ങിലെത്തിയത്. ഇറാനിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശയാത്രിക ആയ അനൗഷേ അൻസാരി ആണ് ഫർഹാദി എഴുതിയ കത്ത് വായിച്ചത്.

“ഞങ്ങളും ഞങ്ങളുടെ ശത്രുക്കളും എന്ന രീതിയിൽ ലോകത്തിനെ വിഭജിക്കപ്പെടുകയാണ്… സമാധാനലംഘനവും യുദ്ധവും ന്യായീകരിക്കുകയാണത്. ഇത്തരം യുദ്ധങ്ങൾ ജനാധിപത്യവും മനുഷ്യാവകാശവും ഇല്ലാതാക്കുന്നു” ഫർഹാദിയുടെ കത്തിൽ പറയുന്നു.

ഇറാൻ ഉൾപ്പടെയുള്ള ആറു രാജ്യങ്ങളിലെ ജനങ്ങൾക്കു വേണ്ടിയാണ് താൻ ഓസ്കാർ ചടങ്ങ് ബഹിഷ്കരിക്കുന്നതെന്നും കത്തിൽ പറയുന്നു. കൈയ്യടിയോടെയാണ് സദസ്സ് കത്തിനെ സ്വാഗതം ചെയ്തത്.

വീഡിയോ കാണാം