ഐപിഎല്‍ താരലേലം ഫെബ്രുവരി 4ന് നടക്കില്ല

ഈ സീസണിലെ ഐപിഎൽ ടൂർണമെന്‍റ് ഏപ്രിൽ അഞ്ചു മുതൽ മേയ് 21 വരെ സംഘടിപ്പിക്കാൻ കഴിഞ്ഞ നവംബറിൽ ഭരണസമിതി തീരുമാനമെടുത്തിരുന്നു.

ഐപിഎല്‍ താരലേലം ഫെബ്രുവരി 4ന് നടക്കില്ല

ഐപിഎല്‍ ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം മാറ്റി വച്ചു. നാലാം തീയതി ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ലേലമാണ് ഈ മാസം മൂന്നാം ആഴ്ചയിലേക്കു നീട്ടിയിരിക്കുന്നത്. പുതിയ ലേല തീയതി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

20നും 25നും ഇടയിൽ ലേലം നടക്കുമെന്നാണു ഫ്രാഞ്ചെസികൾക്കു ലഭിച്ചിരിക്കുന്ന സൂചന.

ലോധ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ബിസിസിഐയുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച അവ്യക്തതയാണ് ലേലം മാറ്റി വയ്ക്കാനുള്ള ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്.

ഈ സീസണിലെ ഐപിഎൽ ടൂർണമെന്‍റ് ഏപ്രിൽ അഞ്ചു മുതൽ മേയ് 21 വരെ സംഘടിപ്പിക്കാൻ കഴിഞ്ഞ നവംബറിൽ ഭരണസമിതി തീരുമാനമെടുത്തിരുന്നു.

Read More >>