കൈലാസ് സത്യാർത്ഥിയുടെ നൊബേൽ സർട്ടിഫിക്കറ്റ് മോഷണം പോയി

കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ബച്പൻ ബചാവോ ആന്ദോളനിലെ അംഗമായ സത്യാർത്ഥിയുടെ അളകന്ദയിലെ അപാർട്ട്മെന്റിലാണു കള്ളൻ കയറിയതു. ചൊവ്വാഴ്ച സത്യാർത്ഥിയുടെ മകൻ അപാർട്ട്മെന്റിൽ പോയപ്പോഴാണു മോഷണം നടന്നതു അറിയുന്നത്.

കൈലാസ് സത്യാർത്ഥിയുടെ നൊബേൽ സർട്ടിഫിക്കറ്റ് മോഷണം പോയി

സാമൂഹ്യപ്രവർത്തകനും സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവുമായ കൈലാഷ് സത്യാർത്ഥിയുടെ വീട്ടിൽ നിന്നും നൊബേൽ സമ്മാന സർട്ടിഫിക്കറ്റും മറ്റു വിലപിടിപ്പുള്ളവയും മോഷണം പോയി. ന്യൂഡൽഹിയിലെ വസതിയിൽ ആണു മോഷണം നടന്നത്.

കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ബച്പൻ ബചാവോ ആന്ദോളനിലെ അംഗമായ സത്യാർത്ഥിയുടെ അളകന്ദയിലെ അപാർട്ട്മെന്റിലാണു കള്ളൻ കയറിയതു. ചൊവ്വാഴ്ച സത്യാർത്ഥിയുടെ മകൻ അപാർട്ട്മെന്റിൽ പോയപ്പോഴാണു മോഷണം നടന്നതു അറിയുന്നത്.

“ആരോ അതിക്രമിച്ചു കടന്നതാണു. ആരാണെന്നു അറിയാൻ കഴിഞ്ഞിട്ടില്ല. നൊബേൽ സമ്മാനത്തിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റും, ആഭരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും മോഷണം പോയിട്ടുണ്ടു. കൽക്കാജി പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ എടുത്തിട്ടുണ്ടു,”  പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

കൊളമ്പിയയിൽ ഫെബ്രുവരി 2 മുതൽ 5 വരെ നടക്കുന്ന നൊബേൽ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയിട്ടുള്ള സത്യാർത്ഥി ഇപ്പോഴും രാജ്യത്തിനു പുറത്താണ്.