സിപിഎം- ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടാകാന്‍ സാധ്യത; ടിപി സെന്‍കുമാറിന്റെ വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശം

വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പോലീസിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സിപിഎം- ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടാകാന്‍ സാധ്യത; ടിപി സെന്‍കുമാറിന്റെ വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശം

മുന്‍ ഡിജിപി ടി പി സെന്‍കുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സെന്‍കുമാറിന്റെ വീടിനുനേരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. വീടിനു സുരക്ഷ വര്‍ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പോലീസിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്നെ പൊലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കയതിനെസംബന്ധിച്ചു വിശദീകരണവുമായി ടി പി സെന്‍കുമാര്‍ രംഗത്തുവന്നിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരേ സത്യസന്ധമായ അന്വേഷണം നടത്തിയതിലുള്ള പ്രതികാരമാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനു പിന്നിലെന്നാണ് സെന്‍കുമാര്‍ ആരോപിച്ചത്.

Read More >>