ടി.വി അവതാരകയായി കൈപ്പറ്റുന്ന പണത്തിനു സര്‍വീസ് ടാക്‌സ് അടയ്ക്കുന്നില്ല; ലക്ഷ്മി നായര്‍ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം

വിവിധ ചാനലുകളില്‍ അവതാരക എന്ന നിലയില്‍ കൈപ്പറ്റുന്ന പണത്തിന് സര്‍വീസ് ടാക്‌സ് അടയ്ക്കാത്തതിലാണ് അന്വേഷണമെന്നും ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം വിഭാഗത്തിനാണ് ചുമതലയെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

ടി.വി അവതാരകയായി കൈപ്പറ്റുന്ന പണത്തിനു സര്‍വീസ് ടാക്‌സ് അടയ്ക്കുന്നില്ല; ലക്ഷ്മി നായര്‍ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം

തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം. വിവിധ ചാനലുകളില്‍ അവതാരക എന്ന നിലയില്‍ കൈപ്പറ്റുന്ന പണത്തിന് സര്‍വീസ് ടാക്‌സ് അടയ്ക്കാത്തതിലാണ് അന്വേഷണമെന്നും ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം വിഭാഗത്തിനാണ് ചുമതലയെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

ഇതോടൊപ്പം, ലോ അക്കാദമിക്കായി വിദ്യാഭ്യാസ ആവശ്യത്തിനായി വിട്ടുനല്‍കിയ സെക്രട്ടേറിയറ്റിനു സമീപത്തെ ഭൂമിയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും അന്വേഷണവിധേയമാക്കും.


അതേസമയം, നോട്ട് അസാധുവാക്കലിനുശേഷം രണ്ടേകാല്‍ കോടി രൂപ ലോ അക്കാദമി സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതായി ആദായനികുതി വകുപ്പിനു വിദ്യാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സഹകരണ വകുപ്പിലാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്നായിരുന്നു പരാതി. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടില്ല.

ഇതിനിടെ സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിനോടു ലോ അക്കാദമിയില്‍ 24 ദിവസമായി നടക്കുന്ന സമരത്തില്‍നിന്നും പിന്മാറാന്‍ പറയണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായരും പിതാവ് നാരായണന്‍ നായരും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സിപിഐ ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ താനുമായല്ല, വിദ്യാര്‍ത്ഥികളുമായാണ് ചര്‍ച്ച നടത്തേണ്ടതെന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി.

Read More >>