നീചമായ ആക്രമണം മനസ്സിലേല്‍പ്പിച്ച നീറ്റല്‍ മാറുന്നില്ല; പരാജയം നിങ്ങളുടേത് മാത്രമാണ്, അവള്‍ തോറ്റുകൊടുക്കാതെ നില്‍ക്കും: ഇന്നസെന്റ് എംപി

''ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യര്‍ മുഴുവന്‍, കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം. തങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനൂള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവള്‍ തോറ്റുകൊടുക്കാതെ നില്‍ക്കും. എക്കാലവും- ഇന്നസെന്റ് എംപി പറയുന്നു.

നീചമായ ആക്രമണം മനസ്സിലേല്‍പ്പിച്ച നീറ്റല്‍ മാറുന്നില്ല; പരാജയം നിങ്ങളുടേത് മാത്രമാണ്, അവള്‍ തോറ്റുകൊടുക്കാതെ നില്‍ക്കും: ഇന്നസെന്റ് എംപി

സിനിമ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി 'അമ്മ' പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. നടിക്കുണ്ടായ അത്യന്തം നീചമായ ആക്രമണം മനസ്സിലേല്‍പ്പിച്ച നീറ്റല്‍ മാറുന്നില്ലെന്നു പറഞ്ഞ ഇന്നസെന്റ് അക്രമിക്കപ്പെട്ട പെണ്‍കുട്ടി തങ്ങളുടെ മകളും സഹോദരിയുമാണെന്നും കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.

ഇതിനായി മനുഷ്യര്‍ മുഴുവന്‍, കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം. 'അമ്മ'യും ചലച്ചിത്ര പ്രവര്‍ത്തകരും ഹൃദയംകൊണ്ട് അവരോട് ചേര്‍ന്നു നില്‍ക്കുന്നു എന്നും ഇന്നസെന്റ് വ്യക്തമാക്കി.


ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലര്‍ച്ചെയാണ് തനിക്കു വിവരം ലഭിക്കുന്നത്. ഉടന്‍തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരെ നേരില്‍ ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന പൊലീസിന്റെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് തങ്ങള്‍ ഇക്കാര്യത്തില്‍ തുടര്‍ന്ന് ഇടപെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു ദയയുമില്ലാതെ കര്‍ശനമായി നേരിടണം. പൊലീസ് അന്വേഷണം ശരിയായി മുന്നേറുകയും നിരന്തരം ഇക്കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

തങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനൂള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവള്‍ തോറ്റുകൊടുക്കാതെ നില്‍ക്കും. എക്കാലവും- ഇന്നസെന്റ് തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read More >>