അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിലെ ഊരുകളില്‍ വിളര്‍ച്ച മൂലം മരണപ്പെടുന്ന ശിശുക്കളുടെ എണ്ണം തുടര്‍ക്കഥയാകുന്നു

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അഗളി പട്ടിമാൾ ഊരിലെ രാജാമണി - രാഹുൽ ദമ്പതികളുടെ നാലു മാസം പ്രായമുള്ള ആദ്യ കുഞ്ഞ് രാഹുൽ ആണ് മരിച്ചത്. വിളർച്ചയാണ് മരണ കാരണം.

കുഞ്ഞിന്റെ രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് 1.4 മാത്രമായിരുന്നു .സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ കോട്ടത്തറ ട്രൈ ബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് എത്തിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു മരണം

അട്ടപ്പാടിയില്‍ ഈ വർഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ശിശു മരണമാണിത്. കഴിഞ്ഞ വർഷം പത്ത് ശിശു മരണങ്ങളാണ് അട്ടപ്പാടിയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.