ടോഗോ ജയിൽ മോചിതർ വിമാനത്താവളത്തിലെത്തി; എക്സ്ക്ലൂസീവ് വീഡിയോയും ചിത്രങ്ങളും നാരദാ ന്യൂസിന്

ഒരിക്കലും കേരളത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന് കരുതാതിരുന്ന യുവാക്കള്‍ മടങ്ങിയെത്തുകയാണ്. അവര്‍ ആഫ്രിക്കയിലെ ജയിലില്‍ നിന്നു വരുന്നു. ജയിലില്‍ നിന്നിറങ്ങിയ അവരുടെ ആഹ്ളാദം കാണൂ- നാരദയുടെ ഇടപെടലാണ് ഫലം കണ്ടത്.

ടോഗോ ജയിൽ മോചിതർ വിമാനത്താവളത്തിലെത്തി; എക്സ്ക്ലൂസീവ് വീഡിയോയും ചിത്രങ്ങളും നാരദാ ന്യൂസിന്

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിനെത്തുടർന്ന് ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ നിന്ന് ജയിൽ മോചിതരായവർ നാട്ടിലേയ്ക്കു മടങ്ങാനായി  ലോം വിമാനത്താവളത്തിലെത്തി. എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ ഇവർ ആഡിസ് അബാബയിലേയ്ക്കു പോകും. അവിടെ നിന്ന് മുംബൈ വഴിയാണ് കൊച്ചിയിലെത്തുന്നത്.

https://youtu.be/cPlQ64UOGl0

വിമാനത്താവളത്തിലേയ്ക്ക് പോകാനിറങ്ങുംമുമ്പ് ചിത്രീകരിച്ച വീഡിയോ  നാരദാ ന്യൂസിനു ലഭിച്ചു. വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങളും അവർ വാട്സാപ്പു വഴി നൽകി. ആന്റണി ഗോഡ് വിൻ, നവീൻ ഗോപി, തരുൺ ബാബു, നിതിൻ ബാബു, ഷാജി അബ്ദുളളക്കുട്ടി എന്നിവരെയാണ് ടോഗോ പ്രസിഡന്റിന്റെ പ്രത്യേക ഉത്തരവു പ്രകാരം ജയിലിൽ നിന്ന് മോചിപ്പിച്ചത്.