മഹാത്മാഗാന്ധി രക്തസാക്ഷിദിനാചരണവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ മേഖല കമ്മറ്റി

“അടര്‍ത്തി മാറ്റാന്‍ കഴിയുമോ ഗാന്ധി സ്മൃതികള്‍” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ടേബിള്‍ ടോക്ക് പരിപാടിയുമായി ബന്ധപെട്ടു സംഘടിപ്പിച്ചിരുന്നു.

മഹാത്മാഗാന്ധി രക്തസാക്ഷിദിനാചരണവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ മേഖല കമ്മറ്റി

സൗദി അറേബ്യ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ മേഖല കമ്മറ്റി മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 3ന് ജുബൈല്‍ മെഡിക്കല്‍ സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് “അടര്‍ത്തി മാറ്റാന്‍ കഴിയുമോ ഗാന്ധി സ്മൃതികള്‍” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ടേബിള്‍ ടോക്ക് സംഘടിപിച്ചു.

ആധുനിക ഫാസിസത്തിന്റെ വക്താക്കള്‍ തന്നെയാണ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതെന്നും അത് കൊണ്ട് അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനു എതിരെയുള്ള പ്രതിരോധം തന്നെയാണ് ഗാന്ധി സ്മരണകള്‍ എന്ന് സ്വാഗത പ്രസംഗത്തില്‍ കുഞ്ഞികോയ താനൂര്‍ അഭിപ്രായപ്പെട്ടു.


അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള സ്വാതന്ത്ര സമര പോരാട്ടമായിരുന്നു ഗാന്ധിജിയുടേത്. അഹിംസ, നിസ്സഹകരണം, സത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം, തുടങ്ങിയ ജനാധിപത്യരീതികളാണ് ഗാന്ധിജി പിന്‍തുടര്‍ന്നത്. അന്നും വിമോചന സമരങ്ങളെ ഒറ്റി കൊടുക്കുകയും മാപ്പെഴുതി കൊടുത്തു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പിനിയോട് കൂറ് തെളിയിച്ചവരാണ് സംഘപരിവാര്‍ ശക്തികള്‍. മതേതരത്വത്തിനു ഇന്നും ഫാസിസ്റ്റുകള്‍ എതിര് നില്‍ക്കുന്നു. ജനാധിപത്യ പ്രതിരോധങ്ങള്‍ കൊണ്ട് തന്നെ ഫാസിസത്തെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും അതിനു മതേതരത്വ ശക്തികളുടെ പക്വമായ നിലപാടുകലാണ് വേണ്ടതെന്നു ടേബിള്‍ ടോക്ക് ഉത്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ മേഖല കമ്മിറ്റി പ്രസിഡന്റ്‌ ഷമീര്‍ കരുനാഗപ്പള്ളി പറഞ്ഞു .സിദ്ധിക്ക് ആലുവയായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍.

ജുബൈളിലെ പ്രമുഖ സാമൂഹിക സംഘടനാനേതാക്കളുടെ സാന്നിധ്യം ചടങ്ങിനുണ്ടായിരുന്നു. നവോദയയെ പ്രതിനിധീകരിച്ചു ഉമേഷ്‌ കളരിക്കല്‍,O I C C പ്രതിനിധീകരിച്ചു നൂഹ് പാപ്പിനിശ്ശേരിയും അഡ്വ: ആന്റണിയും, നവയുഗത്തെ പ്രധിനിധീകരിച്ചു ടി പി റഷീദ്, ടി തങ്ങള്‍ ,ഇന്ത്യന്‍ ഫ്രെട്ടെനിട്ടി ഫോറത്തെ പ്രതിനിധീകരിച്ചു സലിം മൌലവി ,അബ്ദുല്‍ കരീം കാസിമി സഹായ്, പ്രവാസി എഴുത്തുകാരനനായ ബാപ്പു തേഞ്ഞിപ്പാലം സാഫ്കോ, ഇബ്രാഹിം കുട്ടി ഗ്ലോബല്‍ മലയാളി അസോസിയേഷന്‍, നാസര്‍ പെരുമ്പാവൂര്‍ തേജസ്‌ അജീബ് കോതമംഗലം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

(Reported By: Rafeeq Pathiyan)