പുതിയ ഉയരങ്ങള്‍ കീഴടക്കാനായി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം

ഇന്ത്യയെ കൂടാതെ സൗത്ത് ആഫ്രിക്കയാണ് വനിതാ ലോകക്കപ്പിനു യോഗ്യത നേടിയ മറ്റൊരു ടീം.

പുതിയ ഉയരങ്ങള്‍ കീഴടക്കാനായി ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം

സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ ഒ​ന്പ​തു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഐസിസി വനിതാ ലോ​ക​ക​പ്പ് 2017ന് യോ​ഗ്യ​ത നേ​ടി​.

വെള്ളിയാഴ്ച  കൊളമ്പോയില്‍ വച്ചു നടന്ന മത്സരത്തിലാണ് ഇന്ത്യന്‍ വനിതകള്‍ വിജയം കരസ്ഥമാക്കിയത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്യേ​ണ്ടി​വ​ന്ന ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത 50 ഓ​വ​റിൽ എ​ട്ടു വി​ക്ക​റ്റി​ന് 155 റ​ൺ​സെടുത്തു. തുടര്‍ന്ന് ബാ​റ്റ് ചെ​യ്ത ഇന്ത്യ​ൻ വനിതാ ടീം 33.3 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യം ക​ണ്ടു.


ഓ​പ്പ​ണ​ർ മോ​ണ മെ​ഷ്രാ​മി​ന്‍റെ​യും (78) ക്യാ​പ്റ്റ​ൻ മി​ത്താ​ലി രാ​ജി​ന്‍റെ​യും (73) അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​ക്ക് മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു.

ഇന്ത്യയെ കൂടാതെ സൗത്ത് ആഫ്രിക്കയാണ് വനിതാ ലോകക്കപ്പിനു യോഗ്യത നേടിയ മറ്റൊരു ടീം.

ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ഇന്ത്യയുടെ അടുത്ത മത്സരം ഫെബ്രുവരി 19ന് ഫൈനല്‍ സൂപ്പര്‍ സിക്സില്‍ പാകിസ്ഥാനുമായിട്ടാണ്.