രണ്ടര വര്‍ഷം മുമ്പ് ഇന്ത്യക്ക് മോഡിയുടെ രൂപത്തില്‍ ഒരു ട്രംപിനെ ലഭിച്ചു: രാഹുല്‍

നോട്ടുനിരോധനത്തേയും വിമര്‍ശിച്ച രാഹുല്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അതിന്റെ ഇരകളായതായി ആരോപിച്ചു.

രണ്ടര വര്‍ഷം മുമ്പ് ഇന്ത്യക്ക് മോഡിയുടെ രൂപത്തില്‍ ഒരു ട്രംപിനെ ലഭിച്ചു: രാഹുല്‍

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ചും ആക്രമിച്ചും എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയ്ക്ക് ഈയിടെ ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റായി ലഭിച്ചപ്പോള്‍ ഇന്ത്യക്ക് രണ്ടര വര്‍ഷം മുമ്പ് തന്നെ നരേന്ദ്ര മോഡിയുടെ രൂപത്തില്‍ ട്രംപിനെ ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ബുലാന്ദ്ഷാഹറിനടുത്ത് ഖുര്‍ജയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

നോട്ടുനിരോധനത്തേയും വിമര്‍ശിച്ച രാഹുല്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അതിന്റെ ഇരകളായതായി ആരോപിച്ചു. നോട്ടുനിരോധനം കാരണം കര്‍ഷകര്‍ക്ക് വളം പോലുള്ള അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കഴിയാതായി. നിരവധിപ്പേര്‍ നോട്ടുമാറാന്‍ ക്യൂവില്‍ നില്‍ക്കെ കുഴഞ്ഞുവീണു മരിച്ചു. എന്നാല്‍ ഇത്തരത്തില്‍ നഷ്ടം സഹിച്ചവര്‍ക്കോ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കോ യാതൊരു വിധത്തിലുമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറായില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കരകൗശല വിദഗ്ധരെ പ്രോത്സാഹിപ്പിക്കാനായി അവരുണ്ടാക്കുന്ന ഉല്‍പ്പനങ്ങള്‍ക്ക് മുകളില്‍ അവരുടെ പ്രദേശത്തിന്റെ പേര് വയ്ക്കണമെന്ന് രാഹുല്‍ റാലിയില്‍ ആവശ്യപ്പെട്ടു.