ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്

130 പന്തില്‍ നിന്നാണ് കൊഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കൊഹ്‌ലിയുടെ 16മത് ടെസ്റ്റ് സെഞ്ചുറിയാണിത്‌

ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണര്‍ മുരളി വിജയും പിന്നാലെ നായകന്‍ വിരാട് കൊഹ്‌ലിയും സെഞ്ച്വറി നേടി

130 പന്തില്‍ നിന്നാണ് കൊഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. കൊഹ്‌ലിയുടെ 16മത്  ടെസ്റ്റ് സെഞ്ചുറിയാണിത്‌

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ലോകേഷ് രാഹുലിനെ നഷ്ടപ്പെട്ട ഇന്ത്യയെ  രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന വിജയ്–പൂജാര സഖ്യം സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോയി. പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ ക്ഷമയോടെ ബാറ്റു ചെയ്ത ഇരുവരും രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് (178) പടുത്തുയർത്തി. സ്കോർ 180ൽ നിൽക്കെ ചേതേശ്വർ പൂജാര ഔട്ടായി177 പന്തിൽ ഒൻപതു ബൗണ്ടറിയുൾപ്പെടെ 83 റൺസെടുത്ത പൂജാരയെ തയ്ജുൽ ഇസ്‌ലാം ക്ലീൻ ബൗൾഡാക്കുകയായിരുന്നു

Read More >>