നടി ആക്രമിക്കപ്പെട്ട സംഭവം: ആണ്‍ 'ഞരമ്പുകളെ' കണ്ണുംപൂട്ടി ചീത്തവിളിച്ച് ആഷിഖും ഉണ്ണിയും ലിജോ ജോസും

ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയെ കുറിച്ച് അപമാനകരമായ പരാമര്‍ശം നടത്തുന്ന കമന്റ് ബോക്‌സിലെ ഞരമ്പുകളോട് അതിരൂക്ഷമായി പ്രതികരിക്കുകയാണ് ആഷിക്കും ലിജോ ജോസ് പല്ലിശ്ശേരിയും ഉണ്ണി മുകുന്ദനും.

നടി ആക്രമിക്കപ്പെട്ട സംഭവം: ആണ്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയിയില്‍ മോശമായി പതികരിച്ച 'ഞരമ്പുകളെ' കണ്ണുംപൂട്ടി തെറിവിളിച്ചു സിനിമാ ലോകത്തെ പ്രമുഖര്‍. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ അഴിച്ചുവിട്ട് പണം മാത്രമുണ്ടാക്കി സുഖിച്ച് ജീവിക്കുന്ന അപ്പനും അമ്മയ്ക്കും ഇതൊരു പാഠമാകണമെന്നു കമന്റ് ചെയതയാളെുടെ സ്‌ക്രീന്‍ഷോട്ടു പോസ്റ്റ് ചെയ്താണ് സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചത്. ഇവന്‍ ക്രിമിനലാണെന്നും കമന്റ് ലൈക്ക് ചെയ്ത 215 മൈരന്മാരുണ്ടെന്നും ആഷിഖ് പറഞ്ഞു.
നടിയ്ക്കു പിന്തുണ പ്രഖ്യാപിച്ചു ഉണ്ണി മുകുന്ദനിട്ട പോസ്റ്റിനു താഴെയാണ് യുവാവ് കമന്റിട്ടത്. ഒന്നു പോടാ, പൃഥ്വിരാജ് എവിടെ പ്രതികരിച്ചതാ.. എല്ലാവരും വായ് തുറന്നു കേട്ടോ ഉണ്ണീ.. ഇതായിരുന്നു കമന്റ്. 'എടാ പുല്ലെ, എടാ പോടാന്നൊക്കെ നിന്റെ വീട്ടില്‍ മതി.. ഇവിടെ ഫേസ്ബുക്കില്‍ കേറി ഒണക്ക ഡയലോഗ്‌സ് അടിക്കല്ലെ... പുല്ലെ വീട്ടില്‍ വന്നു നല്ല ചുട്ട പെട തന്നിട്ടു നൈസ് ആയി ഇറങ്ങിപ്പോവും. ചെറ്റെ നിന്റെ പെങ്ങള്‍ക്കു ഇങ്ങനെ വന്നാ നീ പറയുവോടാ ഇങ്ങനെയൊക്കെ' - പ്രതികരിച്ച ആള്‍ക്കു അതെ ഭാഷയില്‍ തന്നെ ഉണ്ണി മറുപടി നല്‍കി. റിപ്ലെ കമന്റിനു ലൈക്ക് വര്‍ദ്ധിച്ചതോടെ ആദ്യത്തെ കമന്റും ഡിലീറ്റ് ചെയ്തു പ്രൊഫൈല്‍ ചിത്രവും മാറ്റി യുവാവ് മുങ്ങി.സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയത്. സഹപ്രവര്‍ത്തകയയ്ക്കു സംഭവിച്ചത് നാളെ ന്റെ വീട്ടില്‍ അമ്മയ്‌ക്കൊ പെങ്ങള്‍ക്കൊ നിങ്ങളുടെ വീട്ടിലോ സംഭവിക്കാമെന്നു ലിജോ പറഞ്ഞു. ഇതു വളരെ പരിതാപകരമായ അവസ്ഥയാണെന്നും നമ്മുടെ നാടിനു തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും ലിജോ പറഞ്ഞു. ഇതിനു താഴെ ഒന്നു പോടാപ്പാ എന്ന് യുവാവ് കമന്റ് ചെയ്തു. വിമലിന് സുഖമെന്നു കരുതുന്നുവെന്നും വീട്ടില്‍ അമ്മയെയും അപ്പനെയും അന്വേഷിച്ചതായി അറിയക്കണമെന്നും ലിജോ 'നിശബ്ദത്തെറി' പൂശി.നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരുടെയും പൃഥിരാജിന്റെയും പോസ്റ്റുകള്‍ വൈറലായി. വിഷയത്തില്‍ ഇരയുടെ വ്യക്തിഹത്യ നടത്തിയ കൈരളി ചാനല്‍, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി ചാനല്‍ എന്നിവയ്‌ക്കെതിരെ നടി റിമ കല്ലിങ്കല്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. വ്യക്തിഹത്യ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്. നടിയുടെ അടുത്ത സുഹൃത്തുക്കളായ താരങ്ങള്‍ മാധ്യമങ്ങള്‍ അക്രമത്തിനുള്ളില്‍ ഇക്കിളി തേടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.നീ ആക്രമിക്കപ്പെടുകയാണ് ചെയ്തത് അതില്‍ തലകുനിക്കേണ്ടത് നീയല്ല ഞങ്ങളാണ്- എന്ന മനു ശാര്‍ങ്ധരന്‍ എന്ന യുവാവിന്റെ പോസ്റ്റ് ആഷിക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. നടിക്കു നേരെയുണ്ടായത് ആക്രമണമാണെന്നും അവളതിനെ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നുവെന്നും പകരം ലൈംഗികച്ചുവയോടെ സംഭവത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് അസഹനീയമാണെന്നും ഇവരുടെയെല്ലാം പരസ്യപ്രതികരണം വ്യക്തമാക്കുന്നു.