സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണമുന്നയിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ കോടതിയലക്ഷ്യം

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യം ഉണ്ടാകുന്നത്.

സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണമുന്നയിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ കോടതിയലക്ഷ്യം

സുപ്രീം കോടതിയിലേയും മദ്രാസ് ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. ജഡ്ജിമാര്‍ അഴിമതി നടത്തിയതായി ആരോപിച്ച് ഇദ്ദേഹം പ്രധാന മന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്ക് കത്തയച്ചിരുന്നു. കോടതിയലക്ഷ്യ നോട്ടീസ് അയച്ചതിന് പിന്നാലെ ജഡ്ജി എന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും കര്‍ണനില്‍ നിന്ന് എടുത്തുമാറ്റി.

തന്റെ കൈവശമുള്ള ഫയലുകള്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെ രജിസ്റ്റര്‍ ജനറലിന് കൈമാറാനും സുപ്രീം കകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണനോട് ഈ മാസം 13ന് മുമ്പ് സുപ്രീം കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച് കത്തെഴുതിയ നടപടി ജുഡീഷ്യല്‍ സംവിധാനത്തോടെ ജനങ്ങള്‍ക്ക് ബഹുമാനം നഷ്ടപ്പെടുത്തുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്താഗി പറഞ്ഞു.