താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചതിനു കാരണം ഓ പി എസ് വി കെ ശശികല

താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചതു ഓ പനീർശെൽ വം ഡിഎംകെയുമായി അടുപ്പം കാണിച്ചതു കൊണ്ടാണെന്നു വി കെ ശശികല. പനീർശെൽ വം നന്ദിയില്ലാത്തവനാണെന്നും അണ്ണാ ഡിഎംകെയെ പിളർത്താൻ ശ്രമിക്കുകയാണെന്നും ശശികല കുറ്റപ്പെടുത്തി.

താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചതിനു കാരണം ഓ പി എസ് വി കെ ശശികല

താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചതു ഓ പനീർശെൽവം ഡിഎംകെയുമായി അടുപ്പം കാണിച്ചതു കൊണ്ടാണെന്നു വി കെ ശശികല. പനീർശെൽവം നന്ദിയില്ലാത്തവനാണെന്നും അണ്ണാ ഡിഎംകെയെ പിളർത്താൻ ശ്രമിക്കുകയാണെന്നും ശശികല കുറ്റപ്പെടുത്തി.

പോയസ് ഗാർഡനിൽ അനുയായികളോടു സംസാരിക്കുകയായിരുന്നു അവർ. “ഓ പനീർശെൽവം നന്ദിയില്ലാത്തവനാണെന്നു തെളിയിച്ചു. അണ്ണാ ഡിഎംകെയെ പിളർത്താൻ ശ്രമിക്കുകയാണു. മുഖ്യമന്ത്രി ജയലളിത മരിച്ച അന്നു തന്നെ പാർട്ടിയെ പിളർത്താനുള്ള ചതിയും തുടങ്ങിയിരുന്നു. അതു ഞാൻ നന്നായി മനസ്സിലാക്കി. അതു കാരണമാണു രാത്രിയ്ക്കു രാത്രി തന്നെ ഓ പി എസ് മുഖ്യമന്ത്രിയാകണമെന്നു പറഞ്ഞതു. അപ്പോഴും, ഓ പി എസ് അടക്കമുള്ള എല്ലാവരും ഞാൻ മുഖ്യമന്ത്രി ആകണമെന്നു പറഞ്ഞു. പക്ഷേ, ‘അമ്മ’ മരിച്ച ദുഃഖത്തിൽ ആയിരുന്ന എനിക്കു അതൊരു ആവശ്യമായി തോന്നിയില്ല. ഞാൻ പറഞ്ഞതു പോലെ ഓ പി എസ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഞാൻ വിചാരിച്ചിരുന്നെങ്കിൽ അന്നു തന്നെ മുഖ്യമന്ത്രി ആകാമായിരുന്നു. പക്ഷേ, എനിക്കു പദവിയിൽ ആശയില്ല,” ശശികല പറഞ്ഞു.


അതിനുശേഷം ഓ പി എസ്സിന്റെ പ്രവർത്തികളെക്കുറിച്ചു മന്ത്രിമാർ എന്നോടു അതൃപ്തി അറിയിച്ചിരുന്നു. എതിർ കക്ഷിയുടെ ആളുകളുമായി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു പനീർശെൽവം. അദ്ദേഹം എതിർകക്ഷിയുമായി അടുപ്പം കാണിക്കുന്നതു ശ്രദ്ധയിൽ പെട്ടിരുന്നു. അങ്ങിനെയൊരു നിലയിലാണു മുഖ്യമന്ത്രി ആകാൻ തീരുമാനിച്ചതു.

പോരാട്ടങ്ങൾ എനിക്കു ശീലമായിക്കഴിഞ്ഞു. പോരാട്ടങ്ങളെ പൊടി പോലെ ഊതിക്കളയും ഞാൻ. 33 വർഷങ്ങളായി പനീർശെൽവത്തിനെപ്പോലെ ആയിരം പേരെ കണ്ടിട്ടുണ്ടു. എത്ര എതിരാളികൾ വന്നാലും ഒറ്റയ്ക്കൊരു പെണ്ണായി നേരിടാൻ എനിക്കു കഴിയും, ശശികല പറഞ്ഞു.