യുകെയില്‍ സുരക്ഷിതന്‍, വിചാരണക്കായി കൈമാറാന്‍ ആവശ്യപ്പെടാന്‍ ഇന്ത്യക്ക് അധികാരമില്ല: വിജയ് മല്യ

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിക്കുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്വം ഒരു വ്യക്തിയായ താന്‍ ഏറ്റെടുക്കണമെന്ന നിലപാടാണ് രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകള്‍ സ്വീകരിക്കുന്നതെന്നും മല്യ പറഞ്ഞു.

യുകെയില്‍ സുരക്ഷിതന്‍, വിചാരണക്കായി കൈമാറാന്‍ ആവശ്യപ്പെടാന്‍ ഇന്ത്യക്ക് അധികാരമില്ല: വിജയ് മല്യ

ബ്രിട്ടനില്‍ താന്‍ സുരക്ഷിതനാണെന്നും തന്നെ വിചാരണക്കായി കൈമാറാന്‍ ബ്രിട്ടനോട് ആവശ്യപ്പെടാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നും വിവാദ വ്യവസായി വിജയ് മല്യ പറഞ്ഞു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മല്യ ഇക്കാര്യം പറഞ്ഞത്. ബ്രിട്ടനില്‍ സുരക്ഷിതനാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് തിരികെ പോകേണ്ട സാഹചര്യം നിലവിലില്ല. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിക്കുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്വം ഒരു വ്യക്തിയായ താന്‍ ഏറ്റെടുക്കണമെന്ന നിലപാടാണ് രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകള്‍ സ്വീകരിക്കുന്നതെന്നും മല്യ പറഞ്ഞു.

ഇക്കാര്യത്തില്‍ സിവില്‍ നിയമത്തിന് കീഴില്‍ വരേണ്ട കേസ് സിബിഐ ക്രിമിനല്‍ കേസായി മാറ്റുകയായിരുന്നു. രാജ്യത്തെ രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ തന്നെ ഫുട്‌ബോള്‍ പോലെ തട്ടിക്കളിക്കുകയാണെന്നും പ്രമുഖ മദ്യവ്യവസായി കൂടിയായ മല്യ പറഞ്ഞു. ഭീമമായ ലോണ്‍ തുക തിരികെപ്പിടിക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിച്ചതോടെയാണ് മല്യ കഴിഞ്ഞ മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് കടന്നത്.