ഞാൻ സാദാ മോഷ്ടാവല്ലെന്ന് ശശികല

കഴിഞ്ഞ തവണ ജയലളിതയോടൊപ്പം വന്നിരുന്നപ്പോൾ കിട്ടിയ സൗകര്യങ്ങൾ ഇത്തവണയും ലഭിക്കുമെന്ന് ശശികല പ്രതീക്ഷിച്ചിരുന്നു. അന്ന് ജയലളിത തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു. അവർക്കു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ‘എ’ ഗ്രേഡ് സൗകര്യങ്ങൾ അനുവദിച്ചിരുന്നു. ശശികലയ്ക്കും ആ സൗകര്യങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞെന്നു മാത്രം.

ഞാൻ സാദാ മോഷ്ടാവല്ലെന്ന് ശശികല

തമിഴ് നാടിന്റെ മുഖ്യമന്ത്രിയാകാൻ കച്ച കെട്ടിയിരുന്ന ശശികലയ്ക്കു കിട്ടിയത് ജയിൽ വാസം. സുപ്രീം കോടതി ശശികല കുറ്റക്കാരിയാണെന്ന് വിധിച്ചതോടെ ബംഗാളുരുവിലെ പരപ്പാന അഗ്രഹാര ജയിലിൽ തടവിലിട്ടിരിക്കുന്ന അവർ അടുത്ത നാലു വർഷങ്ങളിൽ അനുഭവിക്കേണ്ടതുള്ള ദുരിതജീവിതം സ്വീകരിക്കാൻ തയ്യാറല്ലെന്ന രീതിയിലാണു പെരുമാറ്റം.

ആഢംഭരജീവിതം നയിച്ചിരുന്ന ശശികലയ്ക്ക് ഒരു പൊലീസ് ജീപ്പിൽ സാദാ കള്ളനെപ്പോലെ കൊണ്ടുപോയി ജയിലിലടയ്ക്കുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണു നടന്ന് ജയിലിലെത്തിയത്.

എത്ര ദൂരം വേണമെങ്കിലും നടക്കാൻ തയ്യാറാണെന്ന് ശശികല ജയിൽ അധികാരികളോട് പറഞ്ഞതായി അറിയുന്നു.

“ഞാൻ സാദാ മോഷ്ടാവല്ല. ഞാൻ പൊലീസ് ജീപ്പിൽ ഇരിക്കില്ല. ഞാൻ ജയിലിൽ ഇരിക്കാം, പക്ഷേ ഒരു ക്രിമിനലിനെപ്പോലെ തുറന്ന പൊലീസ് ജീപ്പിൽ ഇരിക്കാൻ കഴിയില്ല. ഞാനെത്ര വേണമെങ്കിലും നടക്കാം, “ ശശികല പറഞ്ഞു. അവർ വല്ലാതെ അസ്വസ്ഥയും രോഷാകുലയുമായിരുന്നെന്നും സ്രോതസ്സുകൾ പറയുന്നു.

കഴിഞ്ഞ തവണ ജയലളിതയോടൊപ്പം വന്നിരുന്നപ്പോൾ കിട്ടിയ സൗകര്യങ്ങൾ ഇത്തവണയും ലഭിക്കുമെന്ന് ശശികല പ്രതീക്ഷിച്ചിരുന്നു. അന്ന് ജയലളിത തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു. അവർക്കു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ‘എ’ ഗ്രേഡ് സൗകര്യങ്ങൾ അനുവദിച്ചിരുന്നു. ശശികലയ്ക്കും ആ സൗകര്യങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞെന്നു മാത്രം.

പക്ഷേ, ഇത്തവണ കാര്യങ്ങൾ മാറി. ശശികല മുഖ്യമന്ത്രി അല്ലെന്നും പ്രത്യേക പരിഗണന നൽകാനാവില്ലെന്നും കോടതി പറഞ്ഞു.

Read More >>