ഇന്ത്യ 687/6ന് ഡിക്ലയര്‍ ചെയ്തു ; വിരാട് കൊഹ്‌ലിക്ക് ഡബിള്‍സെഞ്ച്വറി, സാഹയ്ക്ക് സെഞ്ച്വറി

വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയും വൃദ്ധിമാൻ സാഹയുടെ സെഞ്ചുറിയുമാണ് രണ്ടാം ദിവസം ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

ഇന്ത്യ 687/6ന് ഡിക്ലയര്‍ ചെയ്തു ; വിരാട് കൊഹ്‌ലിക്ക് ഡബിള്‍സെഞ്ച്വറി, സാഹയ്ക്ക് സെഞ്ച്വറി

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 687 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി.

വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയും വൃദ്ധിമാൻ സാഹയുടെ സെഞ്ചുറിയുമാണ് രണ്ടാം ദിവസം ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. കരിയറിലെ നാലാം ഇരട്ട സെഞ്ചുറി നേടിയ കോഹ്ലി 204 റണ്‍സ് നേടി. 106 റണ്‍സോടെ സാഹയ്ക്ക് ഒപ്പം 60 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.

ബംഗ്ലാദേശിന് വേണ്ടി തൈജുൾ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനം കളിനിർത്തുമ്പോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് 41/1 എന്ന നിലയിലാണ്. തമീം ഇക്ബാൽ (24), മോനിമുൾ ഹഖ് (1) എന്നിവരാണ് ക്രീസിൽ.