ചൈനയില്‍ കെട്ടിടത്തില്‍ അഗ്നിബാധ; മൂന്ന് പേര്‍ മരിച്ചു; നിരവധിപ്പേര്‍ കുടുങ്ങിയതായി സംശയം

അഗ്നിശമനസേനയുടേയും പോലീസിന്റേയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു

ചൈനയില്‍ കെട്ടിടത്തില്‍ അഗ്നിബാധ; മൂന്ന് പേര്‍ മരിച്ചു; നിരവധിപ്പേര്‍ കുടുങ്ങിയതായി സംശയം

ചൈനയിലെ ഒരു കെട്ടിടത്തില്‍ ഇന്ന് രാവിലെയുണ്ടായ അഗ്നിബാധയില്‍ മൂന്ന് പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധിപ്പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയതായി സംശയമുണ്ട്. നാന്‍ചാംഗ് സിറ്റിയിലെ എച്ച്എന്‍എ പ്ലാറ്റിനം മിക്‌സ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിശമനസേനയുടേയും പോലീസിന്റേയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു

Read More >>