ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെ എംഎൽഎമാരുടെ ചെലവുകള്‍

അണ്ണാ ഡി എം കെ ട്രഷറര്‍ കൂടിയായിരുന്ന ഓ പനീര്‍ശെല്‍വം പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സ്ഥിതിയ്ക്കു ഇത്രയും ചെലവുകള്‍ക്കായുള്ള പണം മണ്ണാര്‍ഗുഡി സംഘം സ്വന്തം കീശയില്‍ നിന്നും നല്‍കിയിട്ടുണ്ടാകും എന്നു വിശ്വസിക്കാനേ തരമുള്ളൂ.

ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെ എംഎൽഎമാരുടെ ചെലവുകള്‍

ഈസ്റ്റ് കോസ്റ്റ് റോഡിലെ ഒരു ആഢംഭര റിസോര്‍ട്ടില്‍ 200 ല്‍ കൂടുതല്‍ അതിഥികള്‍ക്കു, 100 നിയമസഭാംഗങ്ങള്‍ ഉള്‍പ്പടെ, ആറു ദിനരാത്രങ്ങള്‍ താമസിക്കണമെങ്കില്‍ എത്ര ചെലവു വരും?

ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ മൂന്നു തരത്തിലുള്ള മുറികളാണുള്ളതു. ഒരു ദിവസം 5, 500 രൂപാ വാടകയുള്ള റിസോര്‍ട്ട് + റ്റ്വാങ്ക്ള്‍ മുറികള്‍, 6, 600 രൂപാ വാടകയുള്ള ബേ വ്യൂ മുറികള്‍, 9, 900 രൂപാ വാടകയുള്ള പാരഡൈസ് സ്യൂട്ട് മുറികള്‍ എന്നിങ്ങനെ. ഒരു മുറിയ്ക്കു ദിവസം 7, 000 രൂപാ വാടക നിരക്കില്‍ എല്ലാ മുറികളും ബുക്ക് ചെയ്‌തെന്നു വച്ചാലും ആറു ദിവസത്തേയ്ക്കു 25 ലക്ഷം രൂപാ ആകും. ഇതു ഭക്ഷണം, വെള്ളം, പലഹാരങ്ങള്‍, പഴങ്ങള്‍, മദ്യം എന്നിവ ഉള്‍പ്പെടാതെയുള്ള നിരക്കാണു.


കിട്ടിയ വിവരം അനുസരിച്ചു എം എല്‍ എ മാരെ ഉഷാറാക്കിയിരുത്താന്‍ ദിവസവും വിനോദപരിപാടികളും അവിടെ ഏര്‍പ്പാടാക്കിയിരുന്നു. എല്ലാം ചേര്‍ത്തു ഒരാള്‍ക്കു ഒരു ദിവസം 2, 000 രൂപാ ചെലവു ആയാലും പിന്നേയും ഒരു 25 ലക്ഷം ചെലവാകും.

എം എല്‍ ഏമാരെ റിസോര്‍ട്ടിലേയ്ക്കു മാറ്റിയതിനു ശേഷം അവര്‍ക്കു പുതിയ വസ്ത്രങ്ങള്‍ എത്തിച്ചു കൊണ്ടിരുന്നു. ഒരാള്‍ക്കു ദിവസം 1, 000 രൂപയുടെ വസ്ത്രം എന്നു കരുതിയാലും ആറു ദിവസത്തേയ്ക്കു 12 ലക്ഷം രൂപാ ആയിക്കാണും. ഇതൊന്നും കൂടാതെ 24 മണിക്കൂറും റൂം സര്‍വ്വീസ്, ടെലിഫോണ്‍ സൗകര്യം, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ പല ചെലവുകളും ഒപ്പമുണ്ടാകും.

അണ്ണാ ഡി എം കെ ട്രഷറര്‍ കൂടിയായിരുന്ന ഓ പനീര്‍ശെല്‍വം പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സ്ഥിതിയ്ക്കു ഇത്രയും ചെലവുകള്‍ക്കായുള്ള പണം മണ്ണാര്‍ഗുഡി സംഘം സ്വന്തം കീശയില്‍ നിന്നും നല്‍കിയിട്ടുണ്ടാകും എന്നു വിശ്വസിക്കാനേ തരമുള്ളൂ. അങ്ങിനെയാണെങ്കില്‍ മുഖ്യമന്ത്രി പദം നേടാനുള്ള ശശികലയുടെ മുതല്‍മുടക്കില്‍ പെടുമോ റിസോര്‍ട്ടില്‍ നിന്നും വരാവുന്ന ലക്ഷക്കണക്കു രൂപയുടെ ബില്ല്?

ശശികലയ്ക്കു മുടക്കുമുതൽ നഷ്ടപ്പെടുമോയെന്നറിയാൻ സുപ്രീം കോടതി വിധി വരണം.