പെരുമ്പിലാവില്‍ ഹോംനഴ്‌സിനെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്തു ഞെരിച്ചുകൊന്നു; പ്രതി പൊലീസില്‍ കീഴടങ്ങി

കൊല്ലം കൊട്ടാരക്കര ഓയൂര്‍ തനയാറത്ത് സതീഷ് മന്ദിരത്തില്‍ വര്‍ഷ (മഞ്ജു-28) ആണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ അന്‍സാര്‍ ആശുപത്രിയിലെ സെക്യൂരിറ്റിയും പഴഞ്ഞി കൊട്ടോല്‍ സ്വദേശിയുമായ കൊട്ടിലണ്ടന്‍ ഹുസൈന്‍ (32) ആണ് പൊലീസില്‍ കീഴടങ്ങിയത്.

പെരുമ്പിലാവില്‍ ഹോംനഴ്‌സിനെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്തു ഞെരിച്ചുകൊന്നു; പ്രതി പൊലീസില്‍ കീഴടങ്ങി

തൃശൂര്‍ പെരുമ്പിലാവില്‍ ഹോം നഴ്‌സിനെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്തുഞെരിച്ചു കൊന്ന് വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ പ്രതി പൊലീസില്‍ കീഴടങ്ങി.

കൊല്ലം കൊട്ടാരക്കര ഓയൂര്‍ തനയാറത്ത് സതീഷ് മന്ദിരത്തില്‍ വര്‍ഷ (മഞ്ജു-28) ആണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ അന്‍സാര്‍ ആശുപത്രിയിലെ സെക്യൂരിറ്റിയും പഴഞ്ഞി കൊട്ടോല്‍ സ്വദേശിയുമായ കൊട്ടിലണ്ടന്‍ ഹുസൈന്‍ (32) ആണ് പൊലീസില്‍ കീഴടങ്ങിയത്.

ഇന്നു പുലര്‍ച്ചെ നാലിനാണു സംഭവം. ഇതേ ആശുപത്രിയിലെ സെക്യാട്രി വിഭാഗത്തിലെ രോഗിയുടെ സഹായി ആയിരുന്നു വര്‍ഷ. ഒരു വര്‍ഷമായി വര്‍ഷ രോഗിക്കൊപ്പം നിന്നുവരുന്നു. ഭര്‍ത്താവ് മരിച്ചശേഷം വര്‍ഷ കുറച്ചുകാലമായി ഹോം നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

പെരുമ്പിലാവ് സെന്ററില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് മാളിനു സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നാണ് വര്‍ഷയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ചു യുവതി തന്നെ ഭീഷണിപ്പെടുത്തിയതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നുമാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി.

ഹുസൈന്റെ ഭാര്യയും മകനും ഭാര്യാവീട്ടില്‍ പോയ സമയമായിരുന്നു കൊലപാതകം. ക്വാട്ടേഴ്‌സിലെത്തിയ യുവതിയും ഹുസൈനും തമ്മില്‍ വാക്കുതര്‍ക്കവും സംഘട്ടനവും നടന്നിരുന്നുവെന്നും ഇതിനു ശേഷമായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. പിന്നീട് പുറത്തെത്തിച്ച മൃതദേഹം 100 മീറ്റര്‍ അകലെയുള്ള വാഴത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹുസൈനെ വാഴത്തോട്ടത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു.

Read More >>