ആനകളെ മനുഷ്യരുടെ കൈയില്‍നിന്നും മോചിപ്പിച്ചു കാട്ടില്‍ വിടുന്ന കാര്യം പരിഗണിക്കണമെന്നു ഹൈക്കോടതി

മുന്‍കാലങ്ങളില്‍ ആനകളെ മരംപിടിക്കാനുപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥാനത്ത് യന്ത്രങ്ങള്‍ വന്നുകഴിഞ്ഞു. പക്ഷേ ക്ഷേത്രങ്ങളിലും പള്ളികളിലും എഴുന്നള്ളത്തിനും പ്രദര്‍ശനത്തിനും മറ്റും ആനയെ ഉപയോഗിക്കുന്നതിനു മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് കാരണം- കോടതി പറഞ്ഞു.

ആനകളെ മനുഷ്യരുടെ കൈയില്‍നിന്നും മോചിപ്പിച്ചു കാട്ടില്‍ വിടുന്ന കാര്യം പരിഗണിക്കണമെന്നു ഹൈക്കോടതി

നാട്ടിലെ ആനകളെ മനുഷ്യരുടെ കൈയില്‍നിന്നും മോചിപ്പിച്ച് കാട്ടില്‍ വിടുന്ന കാര്യം പരിഗണിക്കണമെന്നു ഹൈക്കോടതി. ഇക്കാര്യം നിയമനിര്‍മ്മാതാക്കള്‍ പരിഗണിമക്കണ്ട സമയം അതക്രമിച്ചുവെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന എഴുന്നള്ളത്ത്, പ്രദര്‍ശന ചടങ്ങുകളില്‍ മണിക്കൂറുകളോളം ആനകളെ പ്രതികൂല സാഹചര്യത്തില്‍ നിര്‍ത്തുന്നതു ക്രൂരതയാണെന്നും കോടതി പറഞ്ഞു.

മനുഷ്യജീവനു ഭീഷണിയായാല്‍ മൃഗങ്ങളെ കൊല്ലുന്നതും തെറ്റല്ലെന്ന വിധിയിലാണു പരാമര്‍ശം.ശിക്ഷാ വ്യവസ്ഥകളില്ലാത്തതിനാല്‍ നാട്ടാന പരിപാലന (കേരള) ചട്ടം ആനകള്‍ക്കെതിരായ ക്രൂരത തടയാന്‍ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. നാട്ടാനകള്‍ നേരിടുന്നത് ദുരവസ്ഥയാണ്. മദമിളകിയ ആനകളുടെ കുത്തേറ്റ് പാപ്പാന്മാരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുന്നത് ആശങ്കയുളവാക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

മുന്‍കാലങ്ങളില്‍ ആനകളെ മരംപിടിക്കാനുപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥാനത്ത് യന്ത്രങ്ങള്‍ വന്നുകഴിഞ്ഞു. പക്ഷേ ക്ഷേത്രങ്ങളിലും പള്ളികളിലും എഴുന്നള്ളത്തിനും പ്രദര്‍ശനത്തിനും മറ്റും ആനയെ ഉപയോഗിക്കുന്നതിനു മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് കാരണം- കോടതി പറഞ്ഞു.

ആന വന്യജീവിയും അപകടകാരിയുമാണ്. കാടിനു പുറത്തെ പരിസ്ഥിതിയില്‍ തീര്‍ത്തും അസ്വസ്ഥരാണവര്‍ എന്നും കോടതിപറഞ്ഞു. ആ ആനകളെ പേടിപ്പിച്ചും വേദനിപ്പിച്ചുമാണ് മനുഷ്യനെ അനുസരിക്കാന്‍ പാകത്തിനു മെരുക്കിയെടുക്കുന്നതെന്നും കോടതിപറഞ്ഞു. ഇക്കാര്യത്തില്‍ നിന്നും അവയ്ക്കു മോചനമുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More >>