ഷൂക്കൂര്‍ വധം: പി ജയരാജന്റേയും ടി വി രാജേഷിന്റേയും ഹരജി തള്ളി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പി ജയരാജനും ടി വി രാജേഷും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് പി ജയരാജനും ടിവി രാജേഷിനും പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

ഷൂക്കൂര്‍ വധം: പി ജയരാജന്റേയും ടി വി രാജേഷിന്റേയും ഹരജി തള്ളി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റേയും ടി വി രാജേഷ് എംഎല്‍എയുടേയും ഹരജി ഹൈക്കോടതി തള്ളി. ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഉത്തരവിനെതിരെയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

നേരത്തെ കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നുണ്ടെന്നും അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഹരജിയില്‍ ജയരാജനും രാജേഷും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇരുവരെയും പ്രതിയാക്കി സിബിഐ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.

സിംഗിള്‍ ബെഞ്ചിലും ഇതേ വാദമായിരുന്നു ഇരുവരും ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദം സ്വീകരിക്കാതെ സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് ഇരുവരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് പി ജയരാജനും ടിവി രാജേഷിനും പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

Read More >>