ഹെല്‍മറ്റ് വയ്ക്കാത്ത വിദ്യാര്‍ഥിയെ മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാരന്‍ ബൈക്കില്‍ നിന്നു വലിച്ചു താഴെയിട്ടു

പരിശോധനക്കിടെ എംവിഐ ഷൈജുവിന്റെ കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ സജിത്തിന്റെയാണ് പരാക്രമം. റോഡില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹെല്‍മറ്റ് വയ്ക്കാത്ത വിദ്യാര്‍ഥിയെ മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാരന്‍ ബൈക്കില്‍ നിന്നു വലിച്ചു താഴെയിട്ടു

കോഴിക്കോട് ചേവായൂരില്‍ ഹെല്‍മറ്റ് വയ്ക്കാത്ത ബൈക്ക് യാത്രികന്റെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിയെ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരന്‍ വലിച്ചു താഴെയിട്ടു.

പരിശോധനക്കിടെ എംവിഐ ഷൈജുവിന്റെ കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ സജിത്തിന്റെയാണ് പരാക്രമം. റോഡില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ധീരജിനാണ് പരിക്കേറ്റത്. സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച എംവിഐയെ നാട്ടുകാര്‍ തടഞ്ഞുവച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Read More >>