പ്രിയപ്പെട്ട പ്രസിഡന്റ്, ഭക്ഷണവും വെള്ളവുമില്ലാതെ താങ്കള്‍ 24 മണിക്കൂര്‍ ജീവിച്ചിട്ടുണ്ടോ? ട്രംപിനോടുള്ള സിറിയന്‍ ബാലികയുടെ ചോദ്യം വൈറലാകുന്നു

അലപ്പോയിലെ ആഭ്യന്തര യുദ്ധങ്ങളെക്കുറിച്ച് നിരന്തരമായി ട്വീറ്റ് ചെയ്യുന്ന ആലാബെദിന് 366, 000 ഫോളോവര്‍മാരാണുള്ളത്.

പ്രിയപ്പെട്ട പ്രസിഡന്റ്, ഭക്ഷണവും വെള്ളവുമില്ലാതെ താങ്കള്‍ 24 മണിക്കൂര്‍ ജീവിച്ചിട്ടുണ്ടോ? ട്രംപിനോടുള്ള സിറിയന്‍ ബാലികയുടെ ചോദ്യം വൈറലാകുന്നു

'താങ്കള്‍ 24 മണിക്കൂര്‍ ഭക്ഷണവും വെള്ളവുമില്ലാതെ ജീവിച്ചിട്ടുണ്ടോ? സിറിയയിലെ അഭയാര്‍ത്ഥികളേയും കുട്ടികളേയും കുറിച്ച് ചിന്തിക്കുക'-ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെ സിറിയയിലെ ഏഴുവയസുകാരി ബാന ആലാബെദിന്റെ വൈറലായ ട്വീറ്റാണിത്

https://www.youtube.com/watch?v=xVDyTa-jqJM

കഴിഞ്ഞ മാസം ഒടുവില്‍ അഭയാര്‍ത്ഥി പ്രവേശനം പരിമിതപ്പെടുത്താനുള്ള ഉത്തരവ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ആലാബെദിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായത്. താനൊരു ഭീകരവാദിയാണോ എന്ന് ചോദിക്കുന്ന വീഡിയോയില്‍ 'പ്രിയപ്പെട്ട ട്രംപ്, അഭയാര്‍ത്ഥികളെ വിലക്കുന്ന നടപടി വളരെ മോശമാണ്. ഇനി അത് ശരിയാണെങ്കില്‍ താങ്കള്‍ മറ്റ് രാജ്യങ്ങളില്‍ കൂടി സമാധാനം കൊണ്ടുവരാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു' എന്ന് ട്രംപിനോട് ആലാബെദ് ചോദിക്കുന്നു.

യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യത്ത് നിന്നുമുള്ള ബാലികയുടെ വൈകാരികമായ ചോദ്യങ്ങള്‍ അമ്മ ഫാത്തിമാസിന്റെ സഹായത്തോടെയാണ് ട്വിറ്ററില്‍ ചേര്‍ത്തത്. അലപ്പോയിലെ ആഭ്യന്തര യുദ്ധങ്ങളെക്കുറിച്ച് നിരന്തരമായി ട്വീറ്റ് ചെയ്യുന്ന ആലാബെദിന് 366, 000 ഫോളോവര്‍മാരുണുള്ളത്.

Read More >>