ശിക്ഷാകാലാവധി കഴിയുന്നു; ഷറപ്പോവ വീണ്ടും കളത്തിലേക്ക്

2016 ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍സിനിടെ നടന്ന ഉത്തേജകമരുന്ന് പരിശോധനയില്‍ മരിയ ഷറപ്പോവയുടെ റിസള്‍ട്ട് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ താരത്തിനു 15 മാസം വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ശിക്ഷാകാലാവധി കഴിയുന്നു; ഷറപ്പോവ വീണ്ടും കളത്തിലേക്ക്

മെയ്‌ അഞ്ചിന് നടക്കുന്ന മാഡ്രിഡ്‌ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മുന്‍ ലോകഒന്നാം നമ്പര്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവയ്ക്കു ക്ഷണം ലഭിച്ചു. ഉത്തേജകമരുന്നുപയോഗിച്ച കുറ്റത്തിനുള്ള വിലക്ക് അവസാനിക്കുന്നതിന്റെ പിന്നാലെയാണ് ഈ മത്സരം നടക്കുക. അഞ്ചു പ്രാവശ്യം ഗ്രാന്‍ഡ്‌സ്ലാം നേടിയ താരത്തിന് മാഡ്രിഡ്‌ ഓപ്പണ്‍സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്ട്രിയാണ് ലഭിച്ചിരിക്കുന്നത്.

2016 ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍സിനിടെ നടന്ന ഉത്തേജകമരുന്ന് പരിശോധനയില്‍ മരിയ ഷറപ്പോവയുടെ റിസള്‍ട്ട് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ താരത്തിനു 15 മാസം വിലക്കേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ താന്‍കുറ്റക്കാരിയല്ല എന്ന് വാദിച്ച ഷറപ്പോവയ്ക്കു കോടതി വിലക്കിന്റെ കാലവധിയില്‍ നിന്നും 9 മാസം കുറവ് ചെയ്തു.


താന്‍ മനപ്പൂര്‍വ്വമായി ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും താന്‍ ഉപയോഗിച്ച 'മെല്‍ഡോണിയം' നിരോധിതപട്ടികയില്‍ ഇടം നേടിയത് സമീപകാലത്തായിരുന്നു എന്നുമാണ് താരം വാദിച്ചത്. നിരോധിത മരുന്നുകളുടെ പട്ടിക പരിശോധിക്കാന്‍ ഏല്‍പ്പിച്ച ഏജന്‍സിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് തന്റെ കരിയര്‍ തടസ്സപ്പെടുത്തരുതെന്നും ഷറപ്പോവ വാദിച്ചു.
ഏപ്രില്‍ 26 വരെയാണ് ഷറപ്പോവയ്ക്കു ടെന്നീസ് ഫെഡറേഷനിന്റെ വിലക്കുള്ളത്.

Read More >>