നമ്മുടെ നഗരമാലിന്യങ്ങൾ എന്തു ചെയ്യും? ഗുന്തർ പോളിനോടു ചോദിക്കാം

ബല്‍ജിയത്തിലെ ഒരു വ്യവസായിയായ ഗുന്തര്‍ പോള്‍ ഇപ്പോള്‍ സൗത്ത് ആഫ്രിക്കയിലാണു പ്രവര്‍ത്തിക്കുന്നതു. 'അശ്രാന്തതയിലെ സ്റ്റീവ് ജോബ്‌സ്' എന്നറിയപ്പെടുന്ന പോള്‍ നാലു ഭൂഖണ്ഡങ്ങളിലായി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടു പ്രൊജക്റ്റുകള്‍ ചെയ്യുന്നു.

നമ്മുടെ നഗരമാലിന്യങ്ങൾ എന്തു ചെയ്യും? ഗുന്തർ പോളിനോടു ചോദിക്കാം

ഗുന്തര്‍ പോളിയ്ക്കു മലിനീകരണത്തിൻ്റെ അനുവദനീയമായ തോത് പൂജ്യം ആണു. കത്തിച്ചു കളയലോ പുഴയില്‍ ഒഴുക്കലോ ഇ-മാലിന്യം കയറ്റിമതി ചെയ്യലോ പരിഹാരമല്ല. മാലിന്യത്തിന്റെ അളവു കുറച്ചു എന്നതു വലിയ കാര്യമല്ല. ഉദാഹരണമായി പോളി പറയുന്നതു 'കുറച്ച് മോഷ്ടിക്കുന്നവരെ നമ്മള്‍ ജയിലിലടയ്ക്കും'എന്നാണു.

ബല്‍ജിയത്തിലെ ഒരു വ്യവസായിയായ ഗുന്തര്‍ പോള്‍ ഇപ്പോള്‍ സൗത്ത് ആഫ്രിക്കയിലാണു പ്രവര്‍ത്തിക്കുന്നതു. 'അശ്രാന്തതയിലെ സ്റ്റീവ് ജോബ്‌സ്' എന്നറിയപ്പെടുന്ന പോള്‍ നാലു ഭൂഖണ്ഡങ്ങളിലായി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടു പ്രൊജക്റ്റുകള്‍ ചെയ്യുന്നു.


ഊര്‍ജ്ജം, ഖരമാലിന്യങ്ങള്‍ കൈകാര്യം ചെയ്യല്‍, ഭാവിയിലെ ആഹാരത്തിനായി സമുദ്രത്തിനെ ഉപയോഗിക്കല്‍, കൃഷി എന്നിങ്ങനെ പലയും പോള്‍ പരീക്ഷിക്കുന്നു. 1992 ല്‍ പൂജ്യം മാലിന്യ പുറന്തള്ളല്‍ എന്ന ലക്ഷ്യവുമായി ഒരു സോപ്പ് നിര്‍മ്മാണ ഫാക്ടറി ആരംഭിച്ചു. പിന്നീടത് പ്രായോഗികമല്ലെന്നു തെളിഞ്ഞതോടെ 1994 ൽ സീറോ എമിഷൻ റിഷർച്ച് ആന്റ് ഇനിഷ്യേറ്റീവ്സ് (സെരി) എന്ന പേരിൽ ടോക്യോയിൽ ഒരു സംരംഭം ആരംഭിച്ചു. ഏറ്റവും നൂതനമായ ആശയങ്ങൾ ഉള്ള ലോകത്തിലെ ഏഴ് കമ്പനികളിൽ ഒന്നായി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽ വാനിയ അതിനെ തിരഞ്ഞെടുത്തിരുന്നു.

[caption id="attachment_79350" align="alignleft" width="453"] Courtesy: The Economic Times[/caption]

പോൾ ബംഗാളുരുവിൽ ഒരു കോൺഫറൻസിനായി എത്തിയിരുന്നു. ബംഗാളുരുവിൽ മാലിന്യം നശിപ്പിക്കാൻ സ്ഥലമൊന്നും ബാക്കിയില്ല. അപ്പോഴാണു തീവണ്ടിയിൽ മാലിന്യം നിറച്ച് ദൂരെ എവിടെയെങ്കിലും കൊണ്ടുപോയി നിക്ഷേപിക്കാനുള്ള ഒരു തീരുമാനം ഉണ്ടെന്നു പത്രങ്ങളിൽ വാർത്ത വന്നതു. ബംഗാളുരുവിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള മധുഗിരി എന്ന സ്ഥലമായിരുന്നു അതിനായി കണ്ടെത്തിയിരുന്നത്. മധുഗിരിയിലെ താമസക്കാർ ആ തീരുമാനത്തിനെ എതിർക്കുന്നുമുണ്ട്.

ഇന്ത്യൻ നഗരങ്ങളിൽ നിന്നുമുള്ള ഖരമാലിന്യം ഒരു വല്ലാത്ത പ്രഹേളിക തന്നെയാണു. മാലിന്യം അധികരിക്കുമ്പോൾ നഗരത്തിൽ അതു നശിപ്പിക്കാൻ ഇടമില്ലാതാകുന്നു. സെരി ലോകത്തിലെ പല നഗരങ്ങളിലും ഖരമാലിന്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ആശയങ്ങൾ കൊണ്ടുവന്നിരുന്നു.

“അവർക്കു അത് പ്രായോഗികമാക്കാനുള്ള ആശയങ്ങൾ പോലും ഇല്ലായിരുന്നു. എളുപ്പവഴി അതു കടൽ കടത്തുക എന്നതായിരുന്നു. ആദ്യം നമ്മൾ അതിനെ കുഴിച്ചിടും, പിന്നെ കത്തിക്കും, അപ്പോൾ നമ്മൾ മനസ്സിലാക്കും കത്തിക്കുന്നതു വിഷം പരത്തുമെന്നു.” പോൾ പറഞ്ഞു.

മിലാനിലെ ഖരമാലിന്യം 90% വരെ കുറയ്ക്കാൻ സിരിയ്ക്കു സാധിച്ചു. മാലിന്യത്തിലെ ജൈവഘടകങ്ങൾ വേർതിരിച്ചെടുക്കുകയും അതു മറ്റെന്തെങ്കിലിനും ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു സിരിയുടെ പദ്ധതി. അതു വൻ വിജയമായി.

ജൈവമാലിന്യം വേർതിരിച്ചെടുക്കുന്നതു ഒരു വിഷയം, അതു ഉപയോഗിക്കുന്നതു മറ്റൊരു വിഷയം. ജൈവവളം ഉണ്ടാക്കുന്നതു ആവശ്യത്തിനുള്ള പണം നൽകില്ല. “നഗരത്തിനുള്ളിൽ നമുക്കതു സംസ്കരിക്കാൻ കഴിയില്ല,” പോൾ പറയുന്നു. “മാലിന്യസംസ്കരണം മീഥേൻ ഉല്പാദിപ്പിക്കും. നമുക്കു ഉല്പാദിപ്പിക്കേണ്ടതു മൂല്യമാണു. സൂത്രം എന്താണെന്നാൽ ജൈവമാലിന്യത്തിനെ പിന്നേയും വേർതിരിക്കുന്നതാണു, വാണിജ്യപരമായ ഒരു കണ്ണിലൂടെ,” അദ്ദേഹം തുടർന്നു.

കാപ്പിച്ചണ്ടിയാണു അദ്ദേഹം ഉദാഹരണമായി കാണിക്കുന്നതു. ഒരു ടൺ കാപ്പിച്ചണ്ടി കൊണ്ടു ഒരു ടൺ കൂണുകൾ ഉണ്ടാക്കാമെന്നു അദ്ദേഹം പറയുന്നു. എന്നുവച്ചാൽ, സ്രോതസ്സിൽ നിന്നുമുള്ള വേർതിരിക്കൽ ആദ്യഘട്ടം മാത്രമാണു. കാപ്പിച്ചണ്ടിയും ചായച്ചണ്ടിയും കൂണിനു പറ്റിയ വളമാണു. അതു സംസ്കരിക്കാൻ പാടില്ല, അതുകൊണ്ടു ഭക്ഷനം ഉണ്ടാക്കണം. ഞങ്ങൾ നൂറുകണക്കിനു അവസരങ്ങൾ കണ്ടെത്തിയിട്ടുണ്ടു. ചോദ്യം അതെല്ലാം ചെയ്യാൻ തയ്യാറുള്ള വ്യവസായികൾ ഉണ്ടോയെന്നാണു.

മാലിന്യത്തിൽ നിന്നും വരുമാനം ഉണ്ടാക്കാൻ തുടങ്ങിയാൽ ആളുകളുടെ സമീപനം മാറും. പണം ഉണ്ടാക്കാൻ പറ്റുമെന്നു അറിയാമെങ്കിൽ ആരെങ്കിലും കാപ്പിച്ചണ്ടി കളയുമോ? മാലിന്യത്തിന്റെ ഓരോ അണുവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതാണു. ഒരോന്നും മറ്റൊന്നായി പരിണമിക്കുന്നു. പോളിയ്ക്കു ഇന്ത്യയിൽ പ്രൊജക്റ്റ് തുടങ്ങാൻ പദ്ധതിയുണ്ടു. ചായച്ചണ്ടി ഉപയോഗിച്ചു കൂൺ കൃഷി ചെയ്യാനുള്ള പദ്ധതി. ഇന്ത്യയിലെ നഗരങ്ങളിലെ മാലിന്യത്തിനെക്കുറിച്ചു ആരും ആരാഞ്ഞില്ല. എന്തായിരിക്കും പ്രതിവിധി? പോളിയോടു തന്നെ ചോദിക്കണം.