അതിരപ്പള്ളിയില്‍ നിലപാടുറപ്പിച്ച് സര്‍ക്കാര്‍; പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രി

ചോദ്യോത്തരവേളയില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കാതിരുന്ന മുഖ്യമന്ത്രി പിന്നീട് രേഖാമൂലം നല്‍കിയ മറുപടിയിലാണ് പദ്ധതിയുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പറഞ്ഞത്. പദ്ധതിക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്നും പിണറായി മറുപടി നല്‍കി.

അതിരപ്പള്ളിയില്‍ നിലപാടുറപ്പിച്ച് സര്‍ക്കാര്‍; പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രി

അതിരപ്പള്ളി പള്ളിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്നുറപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. 163 മെഗാവാട്ടിന്റെ പദ്ധതിയാണ് അതിരപ്പള്ളിയെന്നും പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

ചോദ്യോത്തരവേളയില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കാതിരുന്ന മുഖ്യമന്ത്രി പിന്നീട് രേഖാമൂലം നല്‍കിയ മറുപടിയിലാണ് പദ്ധതിയുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പറഞ്ഞത്. പദ്ധതിക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്നും പിണറായി മറുപടി നല്‍കി.

936 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 232 മീറ്റര്‍ ഉയരമുള്ള ചെറു ഡാം നിര്‍മ്മിച്ചാണ് നടപ്പാക്കുന്നത്. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോവുമെന്നു പ്രഖ്യാപിച്ചത് വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഘടക കക്ഷിയായ സിപിഐ അടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. പദ്ധതി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പദ്ധതി നടപ്പാക്കുന്നത് 138.6 ഹെക്ടര്‍ വനഭൂമിയെ ബാധിക്കുമെന്നും ഇതില്‍ 42 ഹെക്ടര്‍ മരം മുറിക്കേണ്ടിവരുമെന്നും ഒപ്പം 104 ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഇതായിരുന്നു വിമര്‍ശനങ്ങള്‍ക്കു കാരണം.

പ്രതിഷേധങ്ങള്‍ ശക്തമായതോടെ നിലപാട് മയപ്പെടുത്തിയ സര്‍ക്കാര്‍ സമവായവുമായി മുന്നോട്ടുപോവുമെന്നു അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ തുറന്നുപറച്ചിലിലൂടെ ഒരു പിന്മാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് കൂടുതല്‍ വിവാദങ്ങള്‍ക്കു വഴിവയ്ക്കുമെന്നാണു കരുതുന്നത്.

Read More >>