കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റി

ടൂറിസം ഡയറക്ടറായിരുന്ന യു സി ജോസാണ് പുതിയ ജില്ലാ കളക്ടര്‍. അതേസമയം, പ്രശാന്തിനു നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടില്ല.

കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റി

കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണു തീരുമാനം. ടൂറിസം ഡയറക്ടറായിരുന്ന യു സി ജോസാണ് പുതിയ ജില്ലാ കളക്ടര്‍. അതേസമയം, പ്രശാന്തിനു നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടില്ല.

കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍ പ്രശാന്ത് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ സുലൈമാനി, കംപാഷനേറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയാകര്‍ശിച്ചിരുന്നു. കളക്ടര്‍ കോഴിക്കോട് എന്ന തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കുകയും ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തുവരുന്ന എന്‍ പ്രശാന്തിനു വലിയ പിന്തുണയാണ് ലഭിക്കുന്നത്.

എന്നാല്‍ അദ്ദേഹവും എംകെ രാഘവന്‍ എംപിയുമായി മണ്ഡലത്തിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. മാത്രമല്ല, കളക്ടറുടെ സോഷ്യല്‍മീഡിയ ഉപയോഗത്തെക്കുറിച്ചും പലയിടത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2015 ലാണ് എന്‍ പ്രശാന്ത് കോഴിക്കോട് കളക്ടറായി ചുമതലയേല്‍ക്കുന്നത്.

Read More >>