സ്വത്തു സമ്പാദനക്കേസില്‍ വിധി വരുന്നതു വരെ ശശികലയെ അടുപ്പിക്കില്ലെന്നു ഗവര്‍ണര്‍

തമിഴ് നാട്ടില്‍ നല്ല സര്‍ക്കാര്‍ വരണമെന്നാണു കരുതുന്നതെന്നും അതിനായി സ്വത്തു സമ്പാദനക്കേസ് വിധി വരുന്നതു വരെ കാത്തിരിക്കുന്നതു ആവശ്യമാണെന്നും അതു കൊണ്ടു തന്‌റെ തീരുമാനം മാറ്റി വച്ചിരിക്കുകയാണെന്നും ഗവര്‍ണറുടെ വസതിയുമായി ബന്ധപ്പെട്ട വൃന്ദങ്ങള്‍ അറിയിക്കുന്നു.

സ്വത്തു സമ്പാദനക്കേസില്‍ വിധി വരുന്നതു വരെ ശശികലയെ അടുപ്പിക്കില്ലെന്നു ഗവര്‍ണര്‍

സ്വത്തു സമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി വരുന്നതു വരെ ശശികലയ്ക്കായി സമയം നീക്കി വയ്ക്കില്ലെന്നു തമിഴ്‌ നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറിയിച്ചതായി വാര്‍ത്ത. ശശികല എന്തൊക്കെ വിരട്ടിയാലും ശ്രദ്ധിക്കില്ലെന്നു ഗവർണർ പറഞ്ഞതായും  സൂചനകളുണ്ട്.

തമിഴ് ‌നാട്ടില്‍ നല്ല സര്‍ക്കാര്‍ വരണമെന്നാണു കരുതുന്നതെന്നും അതിനായി സ്വത്തു സമ്പാദനക്കേസ് വിധി വരുന്നതു വരെ കാത്തിരിക്കുന്നതു ആവശ്യമാണെന്നും അതു കൊണ്ടു തൻ്റെ തീരുമാനം മാറ്റി വച്ചിരിക്കുകയാണെന്നും ഗവര്‍ണറുടെ വസതിയുമായി ബന്ധപ്പെട്ട വൃന്ദങ്ങള്‍ അറിയിക്കുന്നു.


വിധി വന്നയുടന്‍ തന്നെ ഗവര്‍ണര്‍ തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്. അതിനെക്കുറിച്ചുള്ള നിയമവശങ്ങള്‍ ആലോചിച്ചു കഴിഞ്ഞു. ശശികല ആരോപിക്കുന്നതു പോലെ അണ്ണാ ഡിഎംകെയെ തകര്‍ക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചിട്ടില്ല. തമിഴ് ‌നാട്ടില്‍ കെട്ടുറപ്പുള്ള ഭരണം വരണമെന്നതാണു ഗവര്‍ണറുടെ അഭിപ്രായം-  ഗവർണറുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

സ്വത്തു സമ്പാദനക്കേസ് വിധി പ്രധാനപ്പെട്ടതാണ്. അതില്‍ ശശികല കുറ്റവിമുക്തയായാല്‍ പ്രശ്‌നമില്ല. എന്നാല്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അവര്‍ സ്ഥാനമൊഴിയേണ്ടി വരും. അടുത്തടുത്തു സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താന്‍ ഗവര്‍ണര്‍ക്കു താല്‍പര്യമില്ല. അതു തമിഴകത്തില്‍ ആവശ്യമില്ലാത്ത കുഴപ്പങ്ങള്‍ ഉണ്ടാക്കും. അതു കൊണ്ടു വിധി വരുന്നതു വരെ കാത്തിരിക്കാനാണ്അദ്ദേഹത്തിൻ്റെ തീരുമാനം- അവർ പറയുന്നു.