സംസ്ഥാന സര്‍ക്കാര്‍ നീക്കം തടഞ്ഞു ഗവര്‍ണര്‍; പീഡനം, ലഹരിമരുന്ന് കേസുകളിലെ പ്രതികളെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടഞ്ഞു

പീഡനം, ലഹരിമരുന്ന് തുടങ്ങിയ നിരവധി കേസുകളില്‍ പ്രതികളായവരുടെ പേരുകളുള്ള പട്ടികയാണ് ഗവര്‍ണര്‍ തടഞ്ഞത്. പട്ടികയില്‍ സിപിഐഎം ബന്ധമുള്ളവരുണ്ടെന്നുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്നു പ്രസ്തുത നീക്കം നേരത്തേ വിവാദമായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നീക്കം തടഞ്ഞു ഗവര്‍ണര്‍; പീഡനം, ലഹരിമരുന്ന് കേസുകളിലെ പ്രതികളെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടഞ്ഞു

തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം തടഞ്ഞു ഗവര്‍ണര്‍. 1850 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്. സുപ്രീംകോടതി മാനദണ്ഡം പാലിച്ചാണോ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ഗവര്‍ണര്‍ വിശദീകരണം തേടി.

പീഡനം, ലഹരിമരുന്ന് തുടങ്ങിയ നിരവധി കേസുകളില്‍ പ്രതികളായവരുടെ പേരുകളുള്ള പട്ടികയാണ് ഗവര്‍ണര്‍ തടഞ്ഞത്. പട്ടികയില്‍ സിപിഐഎം ബന്ധമുള്ളവരുണ്ടെന്നുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്നു പ്രസ്തുത നീക്കം നേരത്തേ വിവാദമായിരുന്നു.


ഒരു മാസം മുമ്പാണ് മന്ത്രിസഭ അംഗീകാരം നല്‍കിയ തടവുകാരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് അയച്ചുകൊടുത്തത്. സംസ്ഥാനത്തെ ജയിലുകളിലെ ഉന്നത അധികാര സമിതിയുടെ ശുപാര്‍ശപ്രകാരം ആഭ്യന്തരവകുപ്പാണ് തടവുകാരുടെ പട്ടിക തയ്യാറാക്കിയത്. പട്ടിക സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമായതിനാലാണ് ഗവര്‍ണര്‍ കര്‍ശനനിലപാട് സ്വീകരിച്ചതെന്നാണു സൂചന. ഈ ഫയല്‍ ഗവര്‍ണര്‍ തിരിച്ചയക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമം 432-ാം വകുപ്പ് പ്രകാരം കോടതി തടവ് ശിക്ഷ വിധിച്ചയാളെ വിട്ടയക്കാനോ, പിഴയായി വിധിച്ച തുക വെട്ടിക്കുറയ്ക്കാനോ സാധിക്കില്ല എന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ അവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുന്നതാണ്.