സർക്കാരിനെ വിമർശിച്ചാൽ ശിക്ഷാനടപടി; ധനമന്ത്രാലയത്തിന്റെ ഉത്തരവ്

സർക്കാരിനേയും നയങ്ങളേയും വിമർശിച്ചു അഭിപ്രായം പറയുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നു മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അച്ചടക്കം ലംഘിക്കുന്നവർക്കു നേരെ ശിക്ഷാനടപടി ഉണ്ടാകുമെന്നും പറയുന്നുണ്ട്.

സർക്കാരിനെ വിമർശിച്ചാൽ ശിക്ഷാനടപടി; ധനമന്ത്രാലയത്തിന്റെ ഉത്തരവ്

സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നു ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര എക്സൈസ് ആന്റ് കസ്റ്റംസ് ജീവനക്കാർ അരുൺ ജയ്റ്റ്ലിയുടെ ജി എസ് റ്റി തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതു കണക്കിലെടുത്താണു അച്ചടക്കനടപടിയെന്നു സൂചന.

സർക്കാരിനേയും നയങ്ങളേയും വിമർശിച്ചു അഭിപ്രായം പറയുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നു മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അച്ചടക്കം ലംഘിക്കുന്നവർക്കു നേരെ ശിക്ഷാനടപടി ഉണ്ടാകുമെന്നും പറയുന്നുണ്ട്.

റേഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ സ്വന്തം പേരിലോ വ്യാജപ്പേരിലോ എഴുതുന്നതോ മറ്റേതെങ്കിലും രീതിയിലോ സർക്കാരിന്റെ തീരുമാനങ്ങളെ വിമർശിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും സർവ്വീസ് നിയമങ്ങളിൽ പറയുന്നു.

ജി എസ് റ്റി കൗൺസിലിനെതിരെയുള്ള പ്രതിഷേധത്തിൽ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥർ, ഗസറ്റഡ് എക്സിക്യൂട്ടിവ് ഉദ്യോഗസ്ഥർ, എക്സൈസ് ഇൻസ്പെക്ടർമാരുടെ അസോസിയേഷൻ, നികുതിവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിങ്ങനെ പല വകുപ്പുകളിലുള്ളവർ പങ്കുചേർന്നിരുന്നു.