നോട്ടു നിരോധനം സാധാരണ ജനങ്ങള്‍ക്കു തിരിച്ചടിയായി; നിയസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ഗവര്‍ണര്‍ പി സദാശിവത്തിൻ്റെ നയപ്രഖ്യാപന പ്രസംഗം

നോട്ടു റദ്ദാക്കല്‍ മൂലം സഹകരണ മേഖല സ്തംഭിച്ചുവെന്നും തീരുമാനം സര്‍ക്കാരിന്റെ റവന്യു വരുമാനം കുറച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

നോട്ടു നിരോധനം സാധാരണ ജനങ്ങള്‍ക്കു തിരിച്ചടിയായി; നിയസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ഗവര്‍ണര്‍ പി സദാശിവത്തിൻ്റെ നയപ്രഖ്യാപന പ്രസംഗം

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു റദ്ദാക്കലിനെ വിമര്‍ശിച്ചു നിയസഭയുടെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. നോട്ട് നിരോധനം സംസ്ഥാന സര്‍ക്കാരിനും സാധാരണ ജനങ്ങള്‍ക്കും തിരിച്ചടിയായെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

നോട്ടു റദ്ദാക്കല്‍ മൂലം സഹകരണ മേഖല സ്തംഭിച്ചുവെന്നും തീരുമാനം സര്‍ക്കാരിന്റെ റവന്യു വരുമാനം കുറച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ നിയമസഭയില്‍ എത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അതേസമയം, പ്രതിഷേധപ്രകടനവുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. സ്ത്രീ സുരക്ഷ, റേഷന്‍ വിതരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

എന്നാല്‍ നിയമസഭ തടസപ്പെടുത്തുന്ന നടപടികളൊന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

Read More >>