നല്ലാരോഗ്യത്തിനു ഒഴിവാക്കേണ്ടുന്ന 5 കാര്യങ്ങള്‍
| Updated On: 2017-02-22T00:08:06+05:30 | Location :
ആരോഗ്യം ക്ഷയിക്കുന്നതിനു നമ്മുടെ ചില ജീവിതരീതികളും കാരണമാകുന്നുണ്ട്. അവയെ ക്രമമായി ചിട്ടപ്പെടുത്തുന്നത് വഴി ആരോഗ്യത്തെ നമ്മുക്ക് നിയന്ത്രണത്തില്‍ നിര്‍ത്താം
അമിത ഭക്ഷണം :-
തലച്ചോറിലെ രക്തകുഴലുകള്‍ കട്ടിയാക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇതു കാരണമാകുന്നുണ്ട്.
പുകവലി :-
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിക്കുകയും, ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. തലച്ചോറിനു വിശ്രമം ലഭിക്കാതെ വന്നാല്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാകും. കൂടാതെ വായ്ക്കുള്ളിലെ ക്യാന്‍സറിനു ഇത് കാരണമാകുകയും ചെയ്യും
അമിതമായ മധുരം:-
തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പോഷകങ്ങളെയും പ്രോടീനുകളെയും മധുരം കൂടുതല്‍ കഴിക്കുന്നത് പ്രതികൂലമായി ബാധിക്കും
തലവഴി മൂടി പുതച്ചുള്ള ഉറക്കം :-
മൂടി പുതച്ചു ഉറങ്ങുമ്പോള്‍ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ അളവ് പുതപ്പിന്നുള്ളില് കൂടുതലായിരിക്കും അങ്ങനെ ആവശ്യത്തിനു ഓക്സിജന്‍ ലഭിക്കതെയിരിക്കുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ മുഴുവനായി ബാധിക്കും.
പ്രാതല്‍ വേണ്ടെന്നു വയ്ക്കുക :- .
പ്രാതല്‍ കഴിക്കാതെ ഇരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില താഴും .ആവശ്യമായ പോഷണങ്ങള്‍ ലഭികാതെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും .