മലര്‍ത്തിയടിക്കാന്‍ ടോവിനോ: ഗോദയുടെ ടീസര്‍ പുറത്തിറങ്ങി

വരു ധൃതങ്ക പുളകിതരാവു...

മലര്‍ത്തിയടിക്കാന്‍ ടോവിനോ: ഗോദയുടെ ടീസര്‍ പുറത്തിറങ്ങി

കുഞ്ഞിരാമയണം എന്ന ഹിറ്റ് ചലച്ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് ഒരുക്കുന്ന ഗോദയുടെ ടീസര്‍ പുറത്തിറങ്ങി. ഗുസ്തി പശ്ചാതലമാക്കിയുള്ള കോമഡി ചലച്ചിത്രമാണ് ഗോദ. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായികയായി ചിത്രത്തില്‍ എത്തുന്നത്. ടൊവീനൊ തോമസ്, രഞ്ജി പണിക്കര്‍,അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നു.

https://www.youtube.com/watch?v=SLv3D9xrxiQ&feature=youtu.be

തിരയുടെ രചിയതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം. ഇ ഫോര്‍ എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷം ടൊവീനൊ തോമസ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും ഗോദയ്ക്കുണ്ട്.