തിരുമ്മലിനിടെ ഗോവയില്‍ യോഗ ഗുരു അമേരിക്കന്‍ വനിതയെ പീഡിപ്പിച്ചു

സംഭവവുമായി ബന്ധപ്പെട്ട് പ്രാതിക് കുമാറെന്ന 38കാരന്‍ യോഗ ഗുരുവിനെ പോലീസ് അറസ്റ്റുചെയ്തു.

തിരുമ്മലിനിടെ ഗോവയില്‍ യോഗ ഗുരു അമേരിക്കന്‍ വനിതയെ പീഡിപ്പിച്ചു

'താന്ത്രിക' തിരുമ്മലിന്റെ മറവില്‍ യോഗ ഗുരു അമേരിക്കന്‍ വനിതയെ ബലാല്‍സംഗം ചെയ്തു. വടക്കന്‍ ഗോവയിലെ മാപ്പുസയ്ക്കടുത്ത് ഒരു ഗ്രാമത്തില്‍ ഈ മാസം രണ്ടിനാണ് പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാതിക് കുമാര്‍ അഗര്‍വാള്‍ (38) എന്ന യോഗ ഗുരുവിനെ പോലീസ് അറസ്റ്റുചെയ്തു. പീഡനത്തിനിരയായ വനിതയുടെ പരാതിയെത്തുടര്‍ന്ന് പ്രേണം പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.

സമാനമായ രീതിയില്‍ ഇയാള്‍ ഒരു കനേഡിയന്‍ വനിതയേയും പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഏഴ് ദിവസത്തെ യോഗ കോഴ്‌സിനായി ജനുവരി 31നാണ് അമേരിക്കന്‍ വനിത ഇന്ത്യയിലെത്തിയത്. വെബ്‌സൈറ്റിലൂടെ യോഗ കോഴ്‌സിനെക്കുറിച്ചറിഞ്ഞ് ഇവര്‍ ഓണ്‍ലൈനിലൂടെയാണ് ബുക്ക് ചെയ്തത്. ഭക്ഷണവും താമസവുമടങ്ങുന്ന പാക്കേജിനായിരുന്നു ഇവര്‍ രജിസ്റ്റര്‍ ചെയ്തത്.