12 മലയാളികള്‍ക്ക് പ്രവാസി ഭാരതിയുടെ അന്താരാഷ്ട്ര തൊഴിലാളി അവാര്‍ഡ്‌

അവാര്‍ഡിനായി പ്ലംബിംഗ്, ഫിറ്റിംഗ്, ഡ്രൈവിംഗ്, ഹോം നഴ്സിംഗ്, വീട്ടുജോലി, ഹോട്ടലുകളിലും മറ്റും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നാണ് അര്‍ഹരെ കണ്ടെത്തുക എന്ന് പ്രവാസി ഭാരതി എം.ഡി അറിയിച്ചു

12 മലയാളികള്‍ക്ക് പ്രവാസി ഭാരതിയുടെ അന്താരാഷ്ട്ര തൊഴിലാളി അവാര്‍ഡ്‌

ജിസിസി രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 മലയാളികള്‍ക്ക് അബുദാബി ആസ്ഥാനമായ ഒരു റേഡിയോ നിലയം അന്താരാഷ്ട്ര തൊഴിലാളി അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു. പ്രവാസി ഭാരതീ ബ്രോഡ്കാസ്റ്റിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്

മേയ് 1 ലോക തൊഴിലാളി ദിനത്തിലായിരിക്കും അവാര്‍ഡുകള്‍ സമ്മാനിക്കുക. അവാര്‍ഡിനൊപ്പം പ്രതിമാസം ആയിരം രൂപ പെന്‍ഷനും ആജീവനാന്തകാലം ഇവര്‍ക്ക് നല്‍കുമെന്ന് പ്രവാസി ഭാരതിയുടെ എം.ഡി ചന്ദ്രസേനന്‍ അറിയിച്ചു. ലേബര്‍ ക്യാമ്പുകളില്‍ ജിവിതം ഹോമിച്ചു നാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് കരുത്താകുന്ന ഇവരെ പോലെയുള്ളവരുടെ ജീവിതത്തില്‍ സര്‍ക്കാരിന്റെ സംരക്ഷണം ഇനിയും അധികമായി ഉണ്ടാകണം. അതിനായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഈ പെന്‍ഷന്‍ തുകയെന്നും ചന്ദ്രസേനന്‍ പറഞ്ഞു.


പ്ലംബിംഗ്, ഫിറ്റിംഗ്, ഡ്രൈവിംഗ്, ഹോം നഴ്സിംഗ്, വീട്ടുജോലി, ഹോട്ടലുകളിലും മറ്റും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നാണ് അര്‍ഹരെ കണ്ടെത്തുക. സാധാരണ ചാനലുകള്‍ ചെയ്യുന്നത് പോലെ ധനികരും പ്രശസ്തരുമായവരെ ആദരിക്കുന്നതിലല്ല, സമൂഹത്തിന്റെ അടിത്തട്ടു നിര്‍മ്മിക്കുന്നവരെ ആദരിക്കാനാണ് ഈ അവാര്‍ഡുകള്‍.

പ്രവാസികളില്‍ ഇപ്പോഴും തഴയപ്പെടുന്നതും ഇത്തരക്കാരാണ്. അതിനാലാണ്, ഇങ്ങനെയൊരു അംഗീകാരം നല്‍കാന്‍ തങ്ങള്‍ മുന്നോട്ട് വന്നതെന്ന് ചന്ദ്രസേനന്‍ ഖലീജ് ടൈംസിനോട് പ്രതികരിച്ചു.